സുരക്ഷയില്‍ മുമ്പില്‍, വിലയില്‍ പിന്നില്‍; അറിയാം ഈ കാറുകളെ

വെബ് ഡെസ്ക്

വിലയും മൈലേജും കാണാനുള്ള ഭംഗിയും കളറും മാത്രമല്ല സുരക്ഷയ്‌ക്കും പ്രാധാന്യം നൽകി കാറുകൾ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ക്രാഷ് ടെസ്റ്റുകളിൽ നേടിയിട്ടുള്ള സ്റ്റാർ റേറ്റിങ് പരിശോധിച്ച് സുരക്ഷിതമായ വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അപകടങ്ങൾ ഉണ്ടായാലും ജീവന് ഭീഷണിയാകുന്ന അവസരങ്ങൾ കുറയും. എയർബാഗുകളുടെ എണ്ണവും പ്രധാനമാണ്

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങളിൽ പലതും ആറു എയർബാഗുകളോടെ വരുന്നവയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം

മാരുതി സുസുക്കി ബലേനോ

ബലേനോയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് അല്ല, സെറ്റ വേരിയന്റിൽ തുടങ്ങി ഇത് ലഭ്യമാണ്. 8.38 ലക്ഷം രൂപയാണ് ബലേനോ സെറ്റയുടെ എക്സ് ഷോറൂം വില

ടൊയോട്ട ഗ്ലാൻസ

ബാഡ്ജ് എഞ്ചിനീയറിംഗ് ബലേനോ ആയ ടൊയോട്ട ഗ്ലാൻസയിൽ, ജി വേരിയന്റ് തൊട്ട് ആറ് എയർബാഗുകൾ വരുന്നുണ്ട്. 8.73 ലക്ഷം രൂപയാണ് ഗ്ലാൻസാ ജിയുടെ എക്സ് ഷോറൂം വില

ടാറ്റ നെക്‌സോണ്‍

ഏറ്റവും പുതിയ ടാറ്റ നെക്‌സോണിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആണ്. 8.10 ലക്ഷം രൂപയാണ് പുതിയ നെക്‌സോണിന്റെ എക്സ് ഷോറൂം വില

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്

സ്റ്റാൻഡേർഡ് വേരിയന്റിലുൾപ്പടെ ആറ് എയർബാഗുകളുള്ള ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന്റെ വില ആരംഭിക്കുന്നത് 5. 84 ലക്ഷം രൂപയിലാണ് (എക്സ് ഷോറൂം)

ഹ്യൂണ്ടായ് ഓറ

ഹ്യൂണ്ടായ് ഓറയുടെ ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില 6.44 ലക്ഷം രൂപയാണ്

ഹ്യൂണ്ടായ് ഐ20

അടുത്തിടെ പുറത്തിറങ്ങിയ പുതിയ ഹ്യൂണ്ടായ് ഐ20 യുടെ എക്സ് ഷോറൂം വില 6.99 ലക്ഷം രൂപയാണ്

ഹ്യൂണ്ടായ് വെന്യു

7.89 ലക്ഷം രൂപയാണ് ഹ്യൂണ്ടായ് വെന്യുവിന്റെ പ്രാരംഭ വില (എക്സ് ഷോറൂം)