വില എട്ട് ലക്ഷത്തില്‍ താഴെ; വിപണി കീഴടക്കുന്ന എസ്‌യുവികള്‍

വെബ് ഡെസ്ക്

റോഡ് പ്രെസന്‍സിലും പ്രകടനത്തിലും ഒരുപോലെ മുന്നില്‍ നില്‍ക്കുന്നവയാണ് എസ്‌യുവികള്‍. പ്രമുഖ കമ്പനികളെല്ലാം എസ്‌യുവികളുടെ വിവിധ വേരിയന്റുകളുമായി വിപണിയില്‍ സജീവമാണ്

എട്ട് ലക്ഷത്തില്‍ താഴെ വില വരുന്നതും വിപണിയില്‍ ഏറ്റവും മൂല്യമുള്ളതുമായ എസ്‍യുവികള്‍ പരിശോധിക്കാം

ടാറ്റ പഞ്ച്

നിലവില്‍ വിപണിയിലുള്ള എസ്‍യുവികളില്‍ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന വാഹനമാണ് ടാറ്റ പഞ്ച്. 6.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ തുടക്കവില

ഹ്യുണ്ടായ് എക്സ്റ്റർ

സുരക്ഷാ സവിശേഷതകളില്‍ മുന്നിലുള്ള വാഹനമാണ് എക്സ്റ്റർ. പഞ്ചിന് സമാനമായി 6.13 ലക്ഷം രൂപ തന്നെയാണ് തുടക്കവില

നിസാന്‍ മാഗ്നൈറ്റ്

ആറ് ലക്ഷം രൂപയാണ് മാഗ്നൈറ്റിന്റെ തുടക്കവില. സുഖകരമായ യാത്രയും സുരക്ഷയുമാണ് നിങ്ങളുടെ പരിഗണനയെങ്കില്‍ മാഗ്നൈറ്റ് മികച്ച തിരഞ്ഞെടുപ്പാണ്

റെനൊ കൈഗർ

നിസാന്‍ മാഗ്നൈറ്റിന്റെ സമാന പ്ലാറ്റ്ഫോമിലാണ് കൈഗറും നിർമിക്കുന്നത്. ആറ് ലക്ഷം രൂപയിലാണ് തുടക്കം

മാരുതി സുസുക്കി ഫ്രോങ്ക്സ്

7.51 ലക്ഷം രൂപയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ എക്സ്‌ ഷോറൂം വില

ഹ്യുണ്ടായ് വെന്യു

7.94 ലക്ഷം രൂപയാണ് വെന്യുവിന്റെ തുടക്കവില. ഹ്യുണ്ടായുടെ വാഹനമായതുകൊണ്ട് തന്നെ റോഡ് പ്രെസന്‍സിന്റെ കാര്യത്തില്‍ മുന്നിലാണ്

കിയ സോണറ്റ്

എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ് കിയ സോണറ്റിന്. വെന്യുവിനും ഫ്രോങ്ക്സിനും സമാനമായി എട്ട് ലക്ഷത്തിലധികം രൂപ മുടക്കിയാല്‍ മാത്രമെ വാഹനം നിരത്തിലെത്തിക്കാന്‍ സാധിക്കു