പൈസ വസൂലാകുന്ന 8 ലക്ഷത്തിൽ താഴെ വിലയുള്ള 7 എസ് യു വികൾ

വെബ് ഡെസ്ക്

നിസാൻ മാഗ്‌നൈറ്റ്

ഇന്ത്യൻ വാഹന വിപണിയിൽ ഇന്ന് സാധാരണക്കാർക്ക് താങ്ങാവുന്ന എസ് യു വിയാണ് നിസാൻ മാഗ്‌നൈറ്റ്. 5,99,900 ആണ് എക്സ് ഷോറൂം വില

റെനോ കൈഗർ

റെനോ കൈഗറിന്റെ വിലയും ആരംഭിക്കുന്നത് 5,99,900 ആണ്. നിസാൻ ആണ് റെനോയുടെ പാരന്റ് കമ്പനി എന്നതുകൊണ്ടും, മാഗ്‌നൈറ്റും കൈഗറും ഒരേ പ്ലാറ്റഫോമിൽ നിർമിച്ചതായതുകൊണ്ടു തന്നെ വിലയും ഒരുപോലെയാണ്.

ടാറ്റ പഞ്ച്

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ് യു വിയാണ് പഞ്ച്. 6,12,900ൽ നിന്നാണ് പഞ്ചിന്റെ വില ആരംഭിക്കുന്നത്.

ഹ്യുണ്ടായ് എക്സ്റ്റർ

എക്സ്റ്റർ വന്നതോടുകൂടിയാണ് ഹ്യുണ്ടായുടെ എസ് യു വി കൂടുതൽ വില്ക്കപ്പെടാൻ തുടങ്ങിയത്. എക്സ്റ്ററിന്റെ വില തുടങ്ങുന്നത് 6,12,800ൽ നിന്നാണ്. പഞ്ചുമായാണ് എക്സ്റ്റർ മത്സരിക്കുന്നത്.

മാരുതി സുസുകി ഫ്രോങ്സ്

മുടക്കുന്ന പൈസ വസൂലാണെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ സാധിക്കുന്ന എസ് യു വിയാണ് മാരുതി സുസുക്കിയുടെ ഫ്രോങ്സ്. ആ കാറിന്റെ ഇന്ധനക്ഷമതയാണ് അതിനു കാരണം. 7,51,500 ആണ് എക്സ് ഷോറൂം വില.

ഹ്യൂണ്ടായ് വെന്യു

വെന്യു ബേസ് മോഡലിന്റെ വില 7,94,100 ആണ്.

കിയാ സോണറ്റ്

വെന്യുവിന്റെ അതേ പ്ലാറ്റഫോമിൽ നിർമിച്ചിട്ടുള്ള സോണറ്റിന്റെ വില തുടങ്ങുന്നത് 7,99,000