മഴക്കാലമായി, വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം

വെബ് ഡെസ്ക്

മഴയുള്ളപ്പോൾ ഡ്രൈവിങ് ഏറെ പ്രയാസകരമാണ്. വഴുവഴുപ്പുള്ള റോഡുകളും എതിരെ വരുന്ന വാഹനങ്ങളെ കാണാനുളള പ്രയാസവും അപകടസാധ്യത വർധിപ്പിക്കും

നിങ്ങളുടെയും റോഡിലുള്ള മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ചില മുൻകരുതലുകൾ പാലിക്കുകയും അതിനനുസരിച്ച് ഡ്രൈവിങ് ശൈലി ക്രമീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണ്. ആത്മവിശ്വാസത്തോടെയും ജാഗ്രതയോടെയും മഴക്കാലത്ത് ഡ്രൈവിങ് സുഗമമാക്കാൻ ചില ടിപ്പുകൾ നോക്കാം

അമിതവേഗം കുറയ്ക്കുക

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ, വാഹനത്തിന്റെ വേഗത കുറയ്ക്കുകയെന്നത് പ്രധാനമാണ്. മഴവെള്ളം വീണ് തെന്നലുള്ള റോഡുകളിൽ വേ​ഗതയിൽ വാഹനമോടിക്കുമ്പോൾ നിയന്ത്രണം നഷ്‌ടപ്പെടാനോ സ്‌കിഡ് ചെയ്യാനോ സാധ്യതയേറെ‌യാണ്

സുരക്ഷിത അകലം പാലിക്കുക

വാഹനമോടിക്കുമ്പോൾ മുന്നിലുളള വാഹനങ്ങളിൽനിന്ന് നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കുക. ഇത് പെട്ടെന്നുളള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും

ദൃശ്യപരത ഉറപ്പാക്കുക

കനത്ത മഴയിൽ ദൃശ്യപരത (visibility) നഷ്ടപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിൽ വിൻഡ്‌ഷീൽഡ് വൈപ്പറുകളും ഹെഡ്‌ലൈറ്റുകളും പ്രവർത്തനക്ഷമാണോയെന്ന് ഉറപ്പുവരുത്തി വേണം യാത്ര പുറപ്പെടാൻ

പെട്ടെന്നുള്ള നീക്കങ്ങൾ ഒഴിവാക്കുക

മഴക്കാലത്ത് പെട്ടെന്ന് വാഹനം ബ്രേക്ക് പ്രയോഗിക്കുന്നതും മുറിച്ച് കടക്കലും ഒഴിവാക്കുക. ഡ്രൈവർമാർക്ക് മുൻകൂട്ടി സിഗ്നൽ നൽകിക്കൊണ്ട് മാത്രമേ വാഹനം ക്രോസ് ചെയ്യാവൂ. സ്ഥിരമായ വേഗത നിലനിർത്തുകയും മധ്യപാതകളിൽ തുടരാനും ശ്രദ്ധിക്കുക

ഹൈഡ്രോ പ്ലാനിങ് സൂക്ഷിക്കുക

ടയറുകൾക്കും റോഡിന്റെയും ഉപരിതലത്തിനിടയിൽ ജലത്തിന്റെ പാളി അടിഞ്ഞുകൂടുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടും. അപകടസാധ്യത കുറയ്ക്കുന്നതിന് കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക. വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടാൽ, വേഗത കുറയ്ക്കുകയും ബ്രേക്കിങ് ഇല്ലാതെ നേർരേഖയിൽ ഡ്രൈവ് ചെയ്യുക

വാഹനം സർവിസ് ചെയ്യുക

വർഷത്തിൽ ഇടയ്ക്കിടയ്ക്ക് വാഹനം സർവിസ് ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കും. മഴക്കാലത്ത് സർവിസ് ചെയ്യേണ്ടത് നിർബന്ധമാണ്. വാഹനത്തിന്റെ ടയറുകൾ നല്ലതാണോയെന്ന് ഉറപ്പുവരുത്തുകയും ബ്രേക്കുകൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കുകയും ചെയ്യുക