സുരക്ഷയില്‍ പിന്നിലും വില്‍പ്പനയില്‍ മുന്നിലുമുള്ള കാറുകള്‍

വെബ് ഡെസ്ക്

കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായൊക്കെ ഒരുമിച്ച് യാത്ര ചെയ്യാനാഗ്രഹിക്കുന്നവരാകും നമ്മളില്‍ പലരും

സുരക്ഷിതത്വവും സൗകര്യവും മുന്‍നിർത്തി യാത്രകള്‍ക്ക് കാറായിരിക്കും പലരും തിരഞ്ഞെടുക്കുന്നതും

യാത്ര ചെയ്യുന്നതിനും വാങ്ങിക്കുന്നതിനുമായി കാർ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് അത് എത്രത്തോളം സുരക്ഷ ഉറപ്പാക്കുമെന്നും പരിശോധിക്കേണ്ടതുണ്ട്

നിരത്തില്‍ ഏറ്റവുമധികം കാണുന്ന പല കാറുകളും സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്

മാരുതി സുസുക്കി സ്വിഫ്റ്റ്

2023-ല്‍ ഇന്ത്യയില്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റത്. എന്നാല്‍ അഡള്‍ട്ട്, ചൈല്‍ഡ് സേഫ്റ്റിയില്‍ ഒരു സ്റ്റാർ മാത്രമാണ് ഗ്ലോബല്‍ എന്‍സിഎപി കാറിന് നല്‍കിയിരിക്കുന്നത്

മാരുതി സുസുക്കി വാഗ്നർ

സ്വിഫ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ വില്‍പ്പനയുണ്ടായത് വാഗ്നറിനാണ്. അഡള്‍ട്ട് സേഫ്റ്റിയില്‍ ഒരു സ്റ്റാറും ചൈല്‍ഡ് സേഫ്റ്റിയില്‍ പൂജ്യവുമാണ് ലഭിച്ചത്

മാരുതി സുസുക്കി ആള്‍ട്ടൊ

മാരുതി സുസുക്കി ആള്‍ട്ടൊ കെ10ന് അഡള്‍ട്ട് സേഫ്റ്റിയില്‍ രണ്ട് സ്റ്റാറും ചൈല്‍ഡ് സേഫ്റ്റിയില്‍ പൂജ്യവുമാണ് ലഭിച്ചത്