ഇവി ഭീമന്മാർ; 2024 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകൾ

വെബ് ഡെസ്ക്

ഓഡി ക്യൂ6 ഇ-ട്രോൺ

600 കിലോമീറ്റർ റേഞ്ച് ഉള്ള ഓഡി ക്യൂ6 ഇ-ട്രോണിന് ഏകദേശം ഒരു കോടി രൂപയാകും വില. 2024 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന

ബിഎംഡബ്ല്യു ഐ5

90 ലക്ഷം മുതൽ ഒരു കോടി രൂപയായിരിക്കും ബിഎംഡബ്ല്യു ഐ5ന്റെ വില. 582 കിലോമീറ്റർ റേഞ്ച് ആണ് സവിഷേശത

ബിവൈഡി സീൽ

700 കിലോമീറ്റർ റേഞ്ച് ആണ് ബിവൈഡി സീലിനുള്ളത്. ബ്ലേഡ് ബാറ്ററി സെൽസ്, സെൽ ടു സെൽ ടെക്നോളജി തുടങ്ങിയവയാണ് സവിശേഷതകൾ. 85 ലക്ഷം രൂപയാണ് കാറിന്റെ വില

സിട്രോൺ ഇ-സി3 എയർക്രോസ്സ്

15 മുതൽ 17 ലക്ഷം രൂപയാണ് സിട്രോൺ ഇ-സി3 എയർക്രോസ്സിന്റെ വില

ലോട്ടസ് എലീട്രെ

ലോകത്തിലെ ആദ്യത്തെ ഹൈപ്പർ ഇവി എസ് യു വി എന്നാണ് ലോട്ടസ് ഈ കാറിനെ വിശേഷിപ്പിക്കുന്നത്. 918 ഹോഴ്സ്പവറിൽ 109 കിലോവാട്ട് ബാറ്ററിയാണ് ഇതിനുള്ളത്. 2.5 മുതൽ 3 കോടി രൂപയാണ് കാറിന്റെ വില

ഹ്യുണ്ടായ് ക്രെറ്റ ഇവി

23 മുതൽ 25 ലക്ഷം രൂപയാണ് ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ വില

മഹിന്ദ്ര എസ് യു വി.ഇ8

30 മുതൽ 35 ലക്ഷം രൂപയാണ് മഹിന്ദ്ര എസ് യു വി.ഇ8 ന്റെ വില

മാരുതി സുസുക്കി ഇവിഎക്സ്

ഇന്ത്യയിൽ മാരുതി അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക്ക് കാറാണ് മാരുതി സുസുക്കി ഇവിഎക്സ്. 18 ലക്ഷം രൂപയാണ് വില

മെർസിഡീസ് മെയ്ബാക്ക് ഇക്യൂഎസ് എസ് യു വി

4 കോടി രൂപയാണ് മെർസിഡീസ് മെയ്ബാക്ക് ഇക്യൂഎസിന്റെ വില. 600 കിലോമീറ്റർ റേഞ്ച് ആണ് സവിഷേശത

മിനികൂപ്പർ എസ്ഇ

305 കിലോമീറ്റർ റേഞ്ച് ആണ് മിനികൂപ്പർ എസ്ഇയ്ക്ക് ഉള്ളത്. 58 ലക്ഷം രൂപയാണ് വില

പോർഷെ മക്കാൻ ഇവി

600 ഹോഴ്സ്പവറിൽ 100 കിലോവാട്ട് ബാറ്ററിയാണ് ഇതിനുള്ളത്. 1.8 കോടി രൂപയാണ് വില

റോള്‍സ് റോയ്സ് സ്‌പെക്ടര്‍

പൂര്‍ണമായും അലുമിനിയം ഘടനയിലാണ് സ്‌പെക്ടര്‍ നിര്‍മിച്ചിരിക്കുന്നത്. റോള്‍സ് റോയ്സ് ഇതുവരെ ബാറ്ററി പാക്കിനെ കുറിച്ചോ ചാര്‍ജിംഗ് കഴിവുകളെ കുറിച്ചോ ഒരു വിവരവും പങ്കുവച്ചിട്ടില്ല. എങ്കിലും ഫുള്‍ ചാര്‍ജില്‍ ഇവി 520 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 കോടിയാണ് വില

ടാറ്റ കർവ്വ് ഇവി

400 മുതൽ 500 കിലോമീറ്റർ റേഞ്ച് ആണ് ടാറ്റ കർവ്വ് ഇവിയ്ക്ക് ഉള്ളത്. 14 മുതൽ 20 ലക്ഷം രൂപയാണ് വില