ഹോണ്ട എന്‍എക്സ് 500 നിരത്തിലേക്ക്; വിലയും സവിശേഷതകളും

വെബ് ഡെസ്ക്

2023ല്‍ അന്താരാഷ്ട്ര മോട്ടോർവെഹിക്കിള്‍ പ്രദർശനത്തില്‍ അവതരിപ്പിച്ചതു മുതല്‍ ഹോണ്ട എന്‍എക്സ് 500ന്റെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍

ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് ഹോണ്ട എന്‍എക്സ് 500 എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍

പ്രീ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 10,000 രൂപ നല്‍കി ബുക്ക് ചെയ്യാം

ബുക്ക് ചെയ്തവർക്ക് ഫെബ്രുവരി-മാർച്ച് മാസങ്ങളില്‍ എന്‍എക്സ് 500 ലഭിക്കും

കറുപ്പ്, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാകുക

കെടിഎം 390 അഡ്വഞ്ചർ, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍

5.79 ലക്ഷം രൂപയായിരിക്കും ഹോണ്ട എന്‍എക്സ് 500ന്റെ എക്സ് ഷോറൂം വില