പാര്‍ക്ക് ലൈറ്റുകള്‍ ഏറെ പ്രധാനം, ഉപയോഗം ഇങ്ങനെ

വെബ് ഡെസ്ക്

വാഹനങ്ങളിലെ ഹെഡ് ലൈറ്റുകളില്‍ പാര്‍ക്കിങ് ലൈറ്റുകള്‍ക്ക് അതിന്റെതായ പ്രധാന്യമുണ്ട്. പാര്‍ക്ക് ചെയ്യുമ്പോള്‍ ഇടേണ്ട ലൈറ്റുകള്‍. എന്നാല്‍ അത് എവിടെ എപ്പോള്‍ വേണം എന്നതും പ്രാധാമാണ്.

പാര്‍ക്ക് ലാംപ് അഥവാ ക്ലിയറന്‍സ് ലാംപ് എന്നാണ് ഇത്തരം ലൈറ്റുകള്‍ പറയാറുണ്ട്.

മുന്‍പില്‍ വെള്ളയും പിന്നില്‍ ചുവപ്പും ലൈറ്റുകളാണ് പാര്‍ക്ക് ലൈറ്റുകളായി ഉപയോഗിക്കുന്നത്.

നമ്പര്‍ പ്ലേറ്റ്, ഡാഷ്‌ബോര്‍ഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും പാര്‍ക്ക് ലൈറ്റിനൊപ്പം സെറ്റ് ചെയ്തിരിക്കുന്നു.

വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡരികില്‍ കുറച്ചു നേരം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരാനും അപകടങ്ങള്‍ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകള്‍ ഉപയോഗിക്കുന്നത്.

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ വലുപ്പം, തരം എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്നു. പകല്‍സമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളില്‍ ഇവ അപകടസാധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോള്‍ ആദ്യം പാര്‍ക്ക് ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. ഇരുട്ടുമൂടി കുടുതല്‍ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. പ്രഭാതങ്ങളില്‍ നേരെ തിരിച്ചും.

റോഡരികില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ തീവ്രതയാര്‍ന്ന ഹെഡ് ലൈറ്റ് ഓഫാക്കേണ്ടതും ഏറെ പ്രധാനമാണ്. ഇത്തരം പ്രകാശം എതിരെ വരുന്നവര്‍ക്ക് അപകട സാധ്യതയുണ്ടാക്കുന്നു.