ഒന്നാമൻ ടാറ്റ പഞ്ച്; ഏപ്രിലില്‍ ഇന്ത്യന്‍ റോഡ് കീഴടക്കിയ വാഹനങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും അധികം വിറ്റ കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം

ടാറ്റ പഞ്ച്

ഏറ്റവും അധികം വിറ്റ കാറുകളുടെ പട്ടികയില്‍ സ്ഥാനം ടാറ്റ പഞ്ചിനാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടാറ്റ പഞ്ച് ഈ സ്ഥാനം കൈവരിക്കുന്നത്. 19158 യൂണിറ്റാണ് ഏപ്രിൽ മാസത്തെ ടാറ്റ പഞ്ചിന്റെ വില്‍പന

മാരുതി സുസുക്കി വഗണ്‍ ആര്‍

12 വേരിയന്റുകളിലുള്ള മാരുതി സുസുക്കി വാഗൺ ആർ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 15 ശതമാനം കുറവ് വില്‍പ്പനയാണ് മാരുതി സുസുക്കി വഗണ്‍ ആറിന് ഉണ്ടായിരിക്കുന്നത്

മാരുതി സുസുക്കി ബ്രെസ

അഞ്ച് സീറ്റുള്ള മാരുതി സുസുക്കി ബ്രെസയുടെ വില 8.34 ലക്ഷത്തിനും 14.14 ലക്ഷത്തിനുമിടയിലാണ്. പത്ത് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ കാറിന്റെ മൈലേജ് 19.05 മുതല്‍ 25.51 കെഎംപിഎല്‍ വരെയാണ്

മാരുതി സുസുക്കി ഡിസയര്‍

എന്‍സിഎപിയുടെ രണ്ട് സ്റ്റാര്‍ റേറ്റിങ്ങ് ലഭിച്ച കാറാണ് മാരുതി സുസുക്കി ഡിസയര്‍. 163 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഡിസയര്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്

ഹുണ്ടായി ക്രെറ്റ

11 ലക്ഷത്തിനും 20.15 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ഹുണ്ടായി ക്രെറ്റ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 18 കെഎംപിഎല്‍ മൈലേജാണ് ക്രേറ്റയ്ക്കുള്ളത്

മഹീന്ദ സ്‌കോര്‍പ്പിയോ

മാര്‍ച്ച് മാസത്തേക്കാള്‍ 54.00 ശതമാനത്തിന്റെ വില്‍പ്പനയാണ് മഹീന്ദ സ്‌കോര്‍പ്പിയോയ്ക്ക് ഏപ്രില്‍ മാസം നടന്നത്. ഏഴ് സീറ്റുള്ള മഹീന്ദയ്ക്ക് 13.59 ലക്ഷത്തിനും 17.35 ലക്ഷത്തിനും ഇടയിലാണ് വില വരുന്നത്