ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ ഭാഗമായ ആഡംബര കാറുകള്‍

വെബ് ഡെസ്ക്

വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ലോകത്തെ മുന്‍നിര നിര്‍മാതാക്കളില്‍ ഒന്നാണ് ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ്

ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ ഭാഗമായ ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ ഏതൊക്കെയെന്ന് നോക്കാം

ഓഡി

എ8 സെഡാനും ക്യൂ8 എസ്‌യുവിയും നിര്‍മിക്കുന്ന ഓഡി കാര്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്

പോര്‍ഷേ

മകാന്‍, 718, 911 പനമെര, കായെന്നെ, ടായ്കാന്‍ എന്നീ പ്രധാന മോഡലുകളുള്ള പോര്‍ഷേയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്

ലംബോര്‍ഗിനി

ഉറൂസിന്റെയും ഹുറാക്കിന്റെയും നിര്‍മാതാക്കളായ ലംബോര്‍ഗിനിയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴില്‍ വരുന്നു

ബെന്‍ട്‌ളീ

ബെന്‍ടയ്ഗ, ഫ്‌ളയിംഗ് സ്പര്‍, മുള്ളിനര്‍ തുടങ്ങിയ കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ബെന്റ്‌ലിയും ഫോക്‌സ്‌വാഗണിന്റെ ഭാഗമാണ്

ബുഗാട്ടി

ചിറോണ്‍ നിര്‍മാതാക്കളായ ബുഗാട്ടിയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്

ജെറ്റ

ഫോക്‌സ്‌വാഗണ്‍ ടീമിന്റെയും എഫ്എഡബ്ല്യൂ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായി 2019ലാണ് ജെറ്റ സ്ഥാപിതമായത്