എസ് യു വി സെഗ്മെന്റില്‍ കരുത്തുകാട്ടാന്‍ മാരുതി; സുസുകി ജിംനി ഇന്ത്യൻ വിപണിയിൽ

വെബ് ഡെസ്ക്

ഏറെ കാത്തിരുന്ന മാരുതി സുസുക്കി ജിംനി എസ് യുവി ഇന്ത്യൻ വിപണിയിലെത്തി. ജിംനി എസ് യുവിയുടെ പ്രാരംഭ വില 12 .74 ലക്ഷം രൂപയാണ്. ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് ലഭ്യമാകുന്ന ആദ്യ വിപണി കൂടിയാണ് ഇന്ത്

ജിംനിയുടെ പ്രാരംഭ മോഡല്‍ 1970 കളിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന എക്‌സോപോയിലാണ് ജിംനിയുടെ അഞ്ചു ഡോർ ആദ്യമായി പ്രദർശിപ്പിച്ചത്.

മാനുവൽ ഓട്ടോമാറ്റിക് വകഭേദങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന ജിംനിയുടെ ആൽഫാ മാനുവലിന് 13.69 ലക്ഷം രൂപയും, ആൽഫാ മാനുവൽ ഡ്യുവൽ ടോണിന് 13.85 ലക്ഷം രൂപയും, സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയുമാണ് വില.

104.8 എച്ച് പി കരുത്തും 134.2 എൻ എം ടോർക്ക് എൻജിനുമാണ് ജിംനിയുടേത്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബെയ്‌സും വാഹനത്തിനുണ്ട്.

ജിംനിയുടെ മാനുവൽ വകഭേദത്തിന് ലിറ്ററിന് 16.94 കിലോമീറ്ററും ഓട്ടോമാറ്റിക്ക് വകഭേദത്തിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. എത്ര സങ്കീർണമായ ഓഫ്‌റോഡുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജിംനിക്ക് സാധിക്കും.

15 ഇഞ്ച് അലോയ് വീലുകളാണ് ആകെയുള്ളത്. സ്പെയർ വീൽ അടക്കം 3985 എംഎം നീളവും 1645 എംഎം വീതിയും 1720 എംഎം ഉയരവുമുണ്ട് ജിംനിക്ക്. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.

ആറ് എയർബാഗുകൾ, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഹിൽ ഹോൾഡ്, ഹിൽ ഡിസൻഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈൽഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയർ പാർക്കിങ് സെൻസർ എന്നിവയും ജിംനി എസ്‌യുവിയിലുണ്ട്.

അധികം ആർഭാടമില്ലാത്ത ഇന്റീരിയറാണ് ജിംനിയുടെ പ്രത്യേകത. ഡ്യുവൽ പോഡ് ശൈലിയിലുള്ള മീറ്റർ കൺസോൾ. ഇതിന് നടുക്കായാണ് എംഐഡി ഡിസ്പ്ലെ, അധികം വലുപ്പമില്ലാത്ത സ്റ്റിയറിങ് വീൽ, 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ട്.