മഴക്കാലമെത്തി; നിരത്തുകളില്‍ കരുതല്‍ വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെബ് ഡെസ്ക്

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരുക.

റോഡുകളിലെ വെള്ളക്കെട്ട് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

കനത്ത മഴയില്‍ വാഹനങ്ങളിലെ കാഴ്ച തടസപ്പെട്ടേക്കാം. ഇത് ഡ്രൈവിങ് ദുഷ്‌കരമാക്കിയേക്കും.

മരങ്ങള്‍ കടപുഴകി വീണും മറ്റും റോഡ് ഗതാഗതം തടസപ്പെട്ടേക്കാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഇടിമിന്നലുള്ള സമയത്ത് വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.

സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കാം .