പൈസ വസൂല്‍! മികച്ച മൈലേജ് നല്‍കുന്ന അഞ്ച് ബൈക്കുകള്‍

വെബ് ഡെസ്ക്

ഒരു ബൈക്ക് വാങ്ങിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന കാര്യം മൈലേജ് തന്നെയായിരിക്കും. കാരണം പെട്രോളിന്റെ വില കുതിച്ചുയരുന്നത് തന്നെ

സ്പോർട്ട്സ് ബൈക്കുകള്‍ നിരത്ത് കീഴടക്കുമ്പോഴും മധ്യവർഗ ജനവിഭാഗത്തിന്റെ പരിഗണനയെപ്പോഴും മികച്ച മൈലേജ് നല്‍കുന്ന ബൈക്കുകള്‍ക്കാണ്. രാജ്യത്ത് ഏറ്റവും ഇന്ധനക്ഷമതയുള്ള ബൈക്കുകള്‍ പരിശോധിക്കാം

ഹീറൊ സ്പ്ലെന്‍ഡർ പ്ലസ് - 97.2 സിസി എന്‍ജിനോടുകൂടിയെത്തുന്ന ബൈക്കിന് ഒരു ലിറ്റർ പെട്രോളില്‍ 80 കിലോ മീറ്റർ മൈലേജ് വരെ ലഭിക്കും. 74,491 രൂപയാണ് എക്സ് ഷോറൂം വില

ബജാജ് പ്ലാറ്റിന 100 - 102 സിസി എന്‍ജിനാണ് പ്ലാറ്റിനയില്‍ വരുന്നത്. 70 കിലോ മീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 67,808 രൂപയാണ് എക്സ് ഷോറൂം വില

ടിവിഎസ് സ്പോർട്ട് - 109 സിസി എന്‍ജിനുമായി വിപണിയിലേക്കെത്തിയ ടിവിഎസ് സ്പോർട്ടിന്റെ വില 64,050 രൂപയാണ്. 70 കിലോ മീറ്റർ വരെ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു

ഹോണ്ട ഷൈന്‍ 125 - 123.9 സിസി എന്‍ജിനോടുകൂടിയാണ് ഹോണ്ട ഷൈന്‍ 125 വിപണിയിലെത്തിയത്. 78,687 രൂപയാണ് ബൈക്കിന്റെ തുടക്ക വില. 65 കിലോ മീറ്റർ മൈലേജ് വരെ ലഭിക്കും

ടിവിഎസ് റെഡിയന്‍ - 109 സിസി സിംഗിള്‍ സിലിന്‍ഡറിലെത്തുന്ന ബൈക്കിന് 65 കിലോ മീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ടിവിഎസിന്റെ അവകാശവാദം. 62,405 രൂപയാണ് ഏറ്റവും കുറഞ്ഞ മോഡലിന്റെ വില