'ഹാരിയർ മുതൽ മഹീന്ദ്ര XUV700വരെ'; ഇന്ത്യയിൽ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഡീസൽ എസ്‌യുവികൾ

വെബ് ഡെസ്ക്

മഹീന്ദ്ര XUV 700 ഡീസൽ

20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും ശക്തമായ ഡീസൽ എസ്‌യുവിയാണ് മഹീന്ദ്ര XUV700. Zip, Zap, Zoom, Custom തുടങ്ങി നാല് ഡ്രൈവ് മോഡുകളിലാണ് മഹീന്ദ്ര XUV 700 AX ഡീസൽ മോഡലുകൾ വരുന്നത്. 14.45 ലക്ഷം മുതലാണ് XUV700-ന്റെ വില ആരംഭിക്കുന്നത്. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിൻ 153 bhp പവറും 360 Nm ടോര്‍ക്കും നൽകുന്നു. 4WD സംവിധാനമുള്ള 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും

മഹീന്ദ്ര സ്കോർപിയോ എൻ

എസ്‌യുവികളുടെ ബിഗ് ഡാഡി എന്നാണ് മഹീന്ദ്ര വാഹനത്തെ വിശേഷിപ്പിച്ചിരുന്നത്. 2022 ജൂണിൽ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ തലമുറ സ്കോർപിയോ N ഇന്ത്യയിൽ അവതരിപ്പിച്ചത്. 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 13.05 മുതലാണ് മഹീന്ദ്ര സ്കോർപിയോ എന്നിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്

ടാറ്റ ഹാരിയർ

ടാറ്റയുടെ ജനപ്രിയ എസ്‌യുവിയാണ് ഹാരിയർ. 170 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 2.0 എൽ ക്രിയോടെക് ടർബോ ഡീസൽ എഞ്ചിനിലാണ് വരുന്നത്. ടാറ്റ ഹാരിയർ ഡീസലിന് 14.49 രൂപ മുതലാണ് എക്സ്ഷോറൂം വില

ടാറ്റ സഫാരി ഡീസൽ

2.0-ലിറ്റർ ഡീസൽ എഞ്ചിന് 168 ബിഎച്ച്പി പവർ ഔട്ട്പുട്ടും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോടെയാണ് ടാറ്റ സഫാരിയുടെ 2023 മോഡൽ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ എന്നീ രണ്ട് ട്രാൻസ്മിഷൻ വേരിയന്റുകളിൽ ലഭ്യമാണ്. 15.65 രൂപ മുതലാണ് എക്സ്ഷോറൂം വില

എംജി ഹെക്ടർ

2023 ഹെക്ടർ ഡീസൽ 3 വേരിയന്റുകളിൽ ലഭ്യമാണ്. 2.0L, ഡീസൽ എഞ്ചിൻ 170bhp പരമാവധി കരുത്തും 350Nm പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. എംജി ഹെക്ടർ ഡീസലിന്റെ വില 15.48 ലക്ഷം രൂപയിൽ തുടങ്ങി 19.90 ലക്ഷം രൂപ വരെ ഉയരുന്നു

ജീപ്പ് കോമ്പസ് ഡീസൽ

ജീപ്പ് കോമ്പസ് എസ്‌യുവിയിൽ 173 ബിഎച്ച്‌പിക്ക് പര്യാപ്തമായ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമാണ് ഓയിൽ ബർണറിലുള്ളത്. എസ്‌യുവി മോഡൽ ലൈനപ്പിൽ ആറ് ഡീസൽ വേരിയന്റുകൾ ഉൾപ്പെടുന്നു. വില 19.49 ലക്ഷം മുതൽ ആരംഭിക്കുന്നു

മഹീന്ദ്ര ഥാർ

ഡീസൽ വേരിയന്റുകൾ 10.55 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്നു. മഹീന്ദ്ര ഥാർ RWDയിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനും 6 സ്പീഡ് മാനുവൽ ഗിയർബോക്സും സജ്ജീകരിച്ചിരിക്കുന്നു. ഥാർ 4WD-യിലെ 2.2-ലിറ്റർ ഡീസൽ എഞ്ചിൻ 130 PS നൽകുമ്പോൾ, ഥാർ RWD-യിലെ ചെറിയ 1.5-ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 118 PS പവർ ഉത്പാദിപ്പിക്കുന്നു. രണ്ട് ഡീസൽ എഞ്ചിനുകൾക്കും ഒരേ പീക്ക് ടോർക്ക് ഔട്ട്പുട്ട് 300 Nm ആണ്

സ്കോർപിയോ ക്ലാസിക്ക്

132 എച്ച്‌പി പവറും 300 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് സ്കോർപിയോ ക്ലാസിക്കിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എസ്‌യുവിക്ക് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സും സ്‌കോർപിയോ N-ലുള്ള 4x4 ഓപ്ഷനും ലഭ്യമല്ല. സ്കോർപിയോ ക്ലാസിക്കിന്റെ അടിസ്ഥാന എസ് വേരിയന്റിന് 12.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്, ടോപ്പ്-സ്പെക്ക് എസ് 11 വേരിയന്റിന് 16.81 ലക്ഷം രൂപയാണ് വില