അറിയാം 2024-ല്‍ നിരത്ത് കീഴടക്കാനൊരുങ്ങുന്ന എസ്‌യുവികളെക്കുറിച്ച്

വെബ് ഡെസ്ക്

2023 അവസാനിക്കുകയാണ്. വാഹനപ്രേമികള്‍ ഉറ്റു നോക്കുന്നത് അടുത്ത വര്‍ഷം ഇറങ്ങുന്ന പുതിയ വാഹനങ്ങളെയാണ്

അടുത്ത വര്‍ഷം ഇറങ്ങുന്ന എസ്‌യുവികളും അവയുടെ വിലയും എന്തൊക്കെയാണെന്ന് നോക്കിയാലോ

ഓഡി ക്യു8 ഫെയ്‌സ് ലിഫ്റ്റ്

2024 തുടക്കത്തില്‍തന്നെ ഓഡി ക്യു8 ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ചെയ്യും. 1.10 കോടി മുതല്‍ 1.40 കോടി വരെയാണ് കാറിന് പ്രതീക്ഷിക്കുന്ന വില. എച്ച് ഡി മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഇത് അവതരിപ്പിക്കുന്നുണ്ട്

ഫെരാരി പുരോസാംഗ്വെ

ഫെരാരിക്ക് പ്രതീക്ഷിക്കുന്ന വില 6 കോടി രൂപയാണ്. സാങ്കേതികമായി ഇറ്റാലിയന്‍ മാര്‍ക്കറ്റിന്റെ ആദ്യ എസ്‌യുവിയാണ് പുരോസാംഗ്വെ

ഫോഴ്‌സ് ഗൂര്‍ഖ 5-ഡോര്‍

2024ന്റെ മധ്യത്തില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഫോഴ്‌സ് ഗൂര്‍ഖ 5-ഡോറിന്റെ വില 15 ലക്ഷം രൂപയാണ്. ഫൈവ് സീറ്റര്‍-സെവന്‍ സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

ഹ്യുണ്ടായ് ക്രെറ്റ ഫേസ് ലിഫ്റ്റ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവിയാണ് ഹ്യുണ്ടായ് ക്രെറ്റ. 2024 പുറത്തിറങ്ങുന്ന നവീകരിച്ച വേര്‍ഷന്‌ ഏകദേശം 11 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്

ഹ്യുണ്ടായ് അല്‍കാസര്‍ ഫെയ്‌സ് ലിഫ്റ്റ്

ഹ്യുണ്ടായിയുടെ പുതിയ ഡിസൈനോട് കൂടിയാണ് നവീകരിച്ച അല്‍കാസര്‍ അവതരിപ്പിക്കുന്നത്. 17 ലക്ഷം മുതല്‍ 22 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന കാര്‍ അടുത്ത വര്‍ഷം മധ്യത്തോടെ പുറത്തിറങ്ങും

ലാന്റ് റോവര്‍ ഇവോക് ഫെയ്‌സ് ലിഫ്റ്റ്

ലാന്റ് റോവര്‍ ഇവോക് ഫെയ്‌സ് ലിഫ്റ്റില്‍ സ്ലിമ്മര്‍ പിക്‌സല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പുതിയ ഫ്‌ളോട്ടിങ് 11.4 ഇഞ്ച് കര്‍വ്ഡ് ഗ്ലാസ് ടച്ച് സ്‌ക്രീനുമുണ്ടാകും. 73 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില

മഹീന്ദ്ര ഥാര്‍ 5-ഡോര്‍

മഹീന്ദ്ര ഥാര്‍ 5-ഡോറിന്റെ പ്രതീക്ഷിക്കുന്ന വില 16 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ്