ഗൂഗിൾ മാപ്പ് നോക്കി കുഴിയിൽ ചാടല്ലേ; സുരക്ഷിത യാത്രയ്ക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ച് റോഡ് തീർന്നതറിയാതെ നദിയിലും കുഴിയിലും ചെന്നുചാടി അപകടത്തിൽ പെടുന്നവർ അനവധിയാണ്

ഇത്തരം അപകടങ്ങൾ ഏറെയും നടക്കുന്നത് മൺസൂൺ കാലങ്ങളിലാണ്. അതിനാൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ നോക്കാം

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ സമയങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല

മൺസൂൺ കാലങ്ങളിൽ ട്രാഫിക് കുറവുള്ള റോഡുകൾ ഗൂഗിൾ മാപ്പ് ചിലപ്പോൾ കാണിച്ചു തരും. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമാകണമെന്നില്ല

ശക്തമായ മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുക

രാത്രികാലങ്ങളിൽ ജിപിഎസ് സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇങ്ങനെ സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകൾ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം

മാപ്പിൽ വാഹനമേതാണെന്ന് സെലക്ട് ചെയ്യാൻ മറക്കരുത്. ഇരു ചക്രം പോകുന്ന വഴി നാലുചക്ര വാഹനം പോകില്ലെന്ന് തിരിച്ചറിയണം

ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. അതിനാൽ നമുക്കറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം

ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷൻ വഴി റിപ്പോർട്ട് ചെയ്യുക. ഗൂഗിൾ മാപ് ഇക്കാര്യം പരിഗണിക്കും. പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് ഇത് സഹായകമാകും