ഡ്രൈവ് സേഫ്; മലയോര റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പ്രത്യേകിച്ച് അത് സാഹസികത നിറഞ്ഞ യാത്രകളാണെങ്കില്‍. എന്നാൽ അപ്രതീക്ഷിതമായ അപകടങ്ങളും മാറാവുന്ന കാലാവസ്ഥയും കാരണം മലയോര റോഡുകളിൽ വാഹനമോടിക്കുന്നത് ബുദ്ധിമുട്ടാണ്. 

മലയോര റോഡുകളിൽ വാഹനമോടിക്കുന്നത്, പ്രത്യേകിച്ച് മലനിരകളിലെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ സുരക്ഷിതമായി വാഹനം ഓടിക്കാൻ പ്രത്യേക ശ്രദ്ധ വേണം. സമതലങ്ങളിൽ നിന്ന് മലനിരകളിലേക്ക് വാഹനമോടിച്ച് പോകുമ്പോൾ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്.

എന്നാൽ പല ഡ്രൈവർമാരും അതൊന്നും പാലിക്കാറില്ല എന്നതാണ് സത്യം. ഇത് പലപ്പോഴും അപകടങ്ങൾ വരുത്തിവയ്ക്കുന്നു. മലയോര പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ..

ഓവർടേക്ക് ചെയ്യരുത്

മലയോര പാതകളിലൂടെ വാഹനമോടിക്കുമ്പോൾ ഓവർടേക്ക് ചെയ്യുന്നത് വളരെ അപകടംനിറഞ്ഞതും ഒഴിവാക്കേണ്ടതുമാണ്. അത്തരം സന്ദർഭം വരികയാണെങ്കില്‍ പരമാവധി ജാഗ്രത പാലിക്കുക. വളവുകളിൽ ഓവർടേക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക

ഗിയർ കൃത്യമായി ഉപയോഗിക്കുക

മുകളിലേക്ക് കയറുമ്പോൾ, ഗുരുത്വാകർഷണം നിങ്ങൾക്ക് എതിരായതിനാൽ കാറിന്റെ വേഗത കുറയ്ക്കുന്നു. അതിനാൽ, ടോർക്ക് ഔട്ട്പുട്ട് പരമാവധി ഉള്ള താഴ്ന്ന ഗിയറിൽ തുടരുക. ഇറക്കത്തിൽ വാഹനമോടിക്കുമ്പോൾ ഉയർന്ന ഗിയറുകളിൽ പതുക്കെ വാഹനമോടിക്കുക. കൂടാതെ, ആവശ്യമുള്ളപ്പോൾ ബ്രേക്ക് ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

ഇറക്കത്തിൽ ന്യൂട്രലിൽ ഓടരുത്

മലയോര മേഖലയിലെ ഇറക്കത്തിൽ പല ഡ്രൈവർമാരും ന്യൂട്രലിലിട്ടാകും ഓടിക്കുക. താഴേക്ക് വാഹനമോടിക്കുമ്പോൾ ഗിയറുകൾ ന്യൂട്രലിൽ ഇടുമ്പോൾ, കാറിനെ പൂർണമായി നിയന്ത്രിക്കാൻ കഴിയാതെ വരും. ബ്രേക്ക് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും പെട്ടെന്ന് വേഗത വർധിപ്പിക്കാൻ കഴിയില്ല

കൂടാതെ, ഈ രീതിയിലുള്ള ഡ്രൈവിങ് ഗിയർബോക്സിനെയും പവർട്രെയിനിനെയും പ്രതികൂലമായി ബാധിക്കും.

റോഡ് അടയാളങ്ങൾ ശ്രദ്ധിക്കുക

സമതല പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ റോഡ് അടയാളങ്ങൾ പലപ്പോഴും ശ്രദ്ധിച്ചെന്ന് വരില്ല. എന്നാൽ മലയോര പ്രദേശങ്ങളിൽ അവ വളരെ പ്രധാനപ്പെട്ടതാണ്. മുന്നോട്ടുള്ള വഴിയെക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും അത് നൽകുന്നു. റോഡ് അടയാളങ്ങൾ ഡ്രൈവർമാർക്ക് വഴി കാണിക്കുന്നു, സുരക്ഷിതമായും ശ്രദ്ധയോടെയും വാഹനമോടിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

Jonathan Irish

ക്രൂയിസ് കൺട്രോൾ വേണ്ട

വളഞ്ഞുപുളഞ്ഞ റോഡുകളിൽ വാഹനമോടിക്കുന്നതിന് കൃത്യമായി ബ്രേക്കിങും വേഗത കുറയ്ക്കലും ആവശ്യമാണ്. അതുകൊണ്ട് മലയോര പാതകളിൽ വാഹനമോടിക്കുമ്പോൾ ക്രൂയിസ് കൺട്രോൾ ഉപയോഗിക്കാതിരിക്കുക.