മൊറാര്‍ജി ദേശായിയെ മറികടക്കാന്‍ നിര്‍മ്മല; ഈ വര്‍ഷം എന്തുകൊണ്ട് രണ്ട് ബജറ്റ്?

വെബ് ഡെസ്ക്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ധനമന്ത്രി നില്‍മല സീതാരാമന്‍ ജൂലൈ 23-ന് അവതരിപ്പിക്കും

NKP

ഏഴ് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് ഇതോടെ നിര്‍മലയ്ക്ക് സ്വന്തമാകും

മൊറാര്‍ജി ദേശായിയെ കടത്തിവെട്ടിയാണ് ഈ നേട്ടം നിര്‍മല സീതാരാമന്‍ സ്വന്തമാക്കുന്നത്

1959 മുതല്‍ 1964 അഞ്ച് പൂര്‍ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്

10 ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായി തന്നെയാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി

നിര്‍മല സീതാരാമന്‍ അഞ്ച് പൂര്‍ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് തുടര്‍ച്ചയായി അവതരിപ്പിച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നതിനാല്‍, ഈ വര്‍ഷം രാജ്യത്ത് ബജറ്റുകളുണ്ട്

കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തുന്ന ഇടക്കാല ബജറ്റ് ആയിരുന്നു ഇത്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ആകാംക്ഷയോടെയാണ് രാജ്യം നോക്കുന്നത്

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിജെപിയുടെ സാമ്പത്തിക നയങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നാണ് പ്രധാന ചോദ്യം

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തുന്നതാണ് ഇടക്കാല ബജറ്റ്

ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍