ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി ആര്‍ബിഐ

വെബ് ഡെസ്ക്

പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണമാണ് ഡിജിറ്റല്‍ കറന്‍സി

ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ഡിജിറ്റല്‍ കറന്‍സികളുടെ വ്യാപക ഉപയോഗത്തിലേക്ക് നയിച്ചത്

ക്രിപ്‌റ്റോ കറന്‍സികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല

ബാങ്കുകള്‍ വഴിയായിരിക്കും ഡിജിറ്റല്‍ കറന്‍സികള്‍ വിതരണം ചെയ്യുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ടാകും ഇടപാടുകള്‍ നടത്തുക.

ഇടപാടുകള്‍ സുഗമമാക്കുക, സുതാര്യമാക്കുക, വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-റുപ്പി ആര്‍ബിഐ അവതരിപ്പിക്കുന്നത്

ബ്ലോക് ചെയിന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റല്‍ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

കാണാനോ സ്പര്‍ശിക്കാനോ കഴിയാത്ത ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സികളാണ് ഇവ