ഒത്തൊരുമിക്കാം, ക്രിസ്മസ് ആഘോഷിക്കാം

വെബ് ഡെസ്ക്

ക്രിസ്മസിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. പലരും പല രീതിയില്‍ ആഘോഷിക്കാനുള്ള ആലോചനയിലായിരിക്കും

എന്നാല്‍ എങ്ങനെ ക്രിസ്മസ് ആഘോഷിക്കുമെന്ന് സംശയമുള്ളവരുമുണ്ടാകും. ഈ ക്രിസ്മസിന് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം

ക്രിസ്മസ് കരോക്കെ

ഒരു ക്രിസ്മസ് കരോക്കെ പാര്‍ട്ടി നടത്താം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഉള്‍പ്പെടുത്തി അത് മനോഹരമാക്കാം

മുതിര്‍ന്നവരെ സന്ദര്‍ശിക്കാം

ഈ അവധിക്കാലത്ത് ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്നവരെ സന്ദര്‍ശിക്കാം. നേരത്തെ പ്ലാന്‍ ചെയ്ത് ചില സമ്മാനങ്ങളുമായി അവരെ സന്ദര്‍ശിക്കുന്നത് നല്ലതാണ്

ക്രിസ്മസ് വിഭവങ്ങള്‍

കേക്ക്, കുക്കികള്‍ തുടങ്ങി വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കാം

വിനോദ കളികള്‍

ക്രിസ്മസ് മരത്തെ മുന്‍നിര്‍ത്തി പല കളികളും പ്ലാന്‍ ചെയ്യാം

ഫോട്ടോബൂത്ത്

ക്രിസ്മസിന് എത്തിച്ചേരുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊന്നിച്ച് നല്ല ചിത്രങ്ങളെടുക്കുന്നതിന് ഫോട്ടോബൂത്ത് നിര്‍മിക്കാം. ഫോട്ടോകള്‍ ചേര്‍ത്ത് ആല്‍ബം നിര്‍മിച്ച് ഈ ദിനങ്ങള്‍ ഓര്‍ത്തിരിക്കാം

സമ്മാനങ്ങള്‍ നിര്‍മിക്കാം

ക്രിസ്മസിന് പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് സ്ഥിരംകാഴ്ചയാണ്. നമ്മുടെ ചുറ്റുമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് മനോഹരമായി പൊതിഞ്ഞ് കൊണ്ട് സമ്മാനങ്ങള്‍ നല്‍കുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു