ഹെൽത്തി മാംഗോ പാൻ കേക്ക് വീട്ടിലുണ്ടാക്കിയാലോ ?

വെബ് ഡെസ്ക്

മാങ്ങാ സീസൺ ആയാൽ പിന്നെ മാങ്ങാ കൊണ്ടുള്ള വിഭവങ്ങളാകും വീട്ടിൽ നിറയെ. വേനലവധി കൂടിയാണെങ്കിൽ പിന്നെപറയുകയും വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ മാംഗോ പാൻ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

ചേരുവകൾ

ഒന്നര കപ്പ് ഗോതമ്പ് പൊടി, ഒന്നര ടേബിൾസ്പൂൺ ബേക്കിങ് പൗഡർ, അര ടേബിൾസ്പൂൺ ബേക്കിങ് സോഡ, രണ്ട് പഴുത്ത മാമ്പഴം, ഒരു മുട്ട, ഒരു ടേബിൾസ്പൂൺ വാനില എസ്സൻസ്, ഒരു കപ്പ് പാൽ, മൂന്ന് ടേബിൾസ്പൂൺ ബട്ടർ, ആവശ്യത്തിന് തേൻ, ഉപ്പ്

സ്റ്റെപ് 1

രണ്ട് പഴുത്ത മാങ്ങ കഴുകി അല്പസമയം കുതിരാന്‍ വയ്ക്കുക. ശേഷം തൊലി കളഞ്ഞ് അരിഞ്ഞെടുക്കാം

സ്റ്റെപ് 2

അരിഞ്ഞുവച്ച മാങ്ങ മിക്സിയിൽ അടിച്ചു പേസ്റ്റ് രൂപത്തിലാക്കാം

സ്റ്റെപ് 3

ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും മിക്സ് ചെയ്ത് തരിയില്ലാതെ അരിച്ചെടുക്കാം

സ്റ്റെപ് 4

അരിച്ചെടുത്ത പൊടി ഒരു ബൗളിൽ എടുത്ത് മുട്ടയും ബട്ടറും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം വാനില എസ്സൻസും തേനും ചേർക്കുക

സ്റ്റെപ് 5

ബാറ്ററിലേക്ക് ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കിയെടുക്കാം

സ്റ്റെപ് 6

പാൻ ചൂടാക്കി അതിലേക്ക് ബട്ടർ തടവുക, ശേഷം ലൂസാക്കിയ ബാറ്റർ ചെറിയ വട്ടത്തിൽ ഒഴിക്കാം. ബ്രൗൺ നിരത്തിലാകുമ്പോൾ തിരിച്ചിട്ട് പാകം ചെയ്യാം

സ്റ്റെപ് 7

പാത്രത്തിൽ പാൻ കേക്ക് വച്ച് മുകളിലായി ബട്ടറും അരിഞ്ഞ മാങ്ങയും ആവശ്യമെങ്കിൽ അല്പം ഫ്രഷ് ക്രീമും ചേർത്ത് അലങ്കരിച്ചെടുത്ത് ചൂടോടെ വിളമ്പാം. ഹെൽത്തി മാംഗോ പാൻ കേക്ക് റെഡി