മുടിയുടെ ആരോഗ്യത്തിന്‌ വെണ്ടയ്ക്ക

വെബ് ഡെസ്ക്

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണത്. ചർമ്മ സംരക്ഷണത്തിൽ മുഖ്യമായ പങ്കുവഹിക്കുന്ന വെണ്ടയ്ക്കയ്ക്ക്‌ മുടിയുടെ വളർച്ചയിലും കാര്യമായ പങ്കുണ്ട്.

വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് അത്യാന്താപേക്ഷിതമാണ്.

തലേദിവസം രണ്ട് വെണ്ട അരിഞ്ഞ് കഷണങ്ങളാക്കി വെളളത്തിൽ സൂക്ഷിക്കുക. ശേഷം ഈ വെളളം മുടി കഴുകാനായി ഉപയോ​ഗിക്കുന്നതിലൂടെ വെണ്ടയിലെ പോഷകങ്ങൾ മുടിയുടെ വളർച്ച കൂട്ടുകയും മുടിയുടെ ആരോ​ഗ്യം വർധിപ്പിക്കുകയും ചെയ്യും.

ഈ വെള‌ളം പതിവായി മുടിയിൽ ഉപയോ​ഗിക്കുന്നതിലൂടെ മുടിയുടെ വേരുകൾക്ക് ഉറപ്പുനൽകുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ മുടിയുടെ അറ്റം പൊട്ടിപ്പോകുന്നതും തടയുകയും മുടിയുടെ ഉളള് വർധിപ്പിക്കുകയും ചെയ്യും.

ഇത്‌ ഒരു പ്രകൃതിദത്ത ഹെയർ കണ്ടീഷണർ കൂടിയായി ഉപയോ​ഗിക്കാം. ഇത് നിങ്ങളുടെ മുടിയെ തിളക്കമുളളതും മൃദുവും മിനുസമുളളതുമാക്കി മാറ്റും. കൂടാതെ, ഇത് പതിവായി ഉപയോ​ഗിക്കുന്നതിലൂടെ മുടി ചുരുണ്ട് പോകുന്ന അവസ്ഥയെ മറികടക്കാൻ സഹായിക്കും.

മുടിയുടെ വളർച്ചയ്ക്ക് ആരോ​ഗ്യമുളള തലയോട്ടി ആവശ്യമാണ്. തലയോട്ടിയെ ബാധിക്കുന്ന താരനും ത്വക്ക് രോ​ഗങ്ങളും മുടിയുടെ വളർച്ചയെയും ദോഷകരമായി ബാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ അടക്കമുളള ത്വക്ക് രോ​ഗങ്ങൾ വരാതെ തലയോട്ടിയെ സംരക്ഷിക്കും.

ബലമുളള മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കൊളാജൻ ഉത്പ്പാദത്തിന് ഇതിലെ വിറ്റാമിൻ സി സഹായിക്കും. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് തടയാനും നല്ല ദൃഢതയുളള മുടി ഉണ്ടാകുന്നതിനും സഹായിക്കും.

ഇത്‌ തലയോട്ടിയിലെ രക്തഛംക്രമണം വർധിപ്പിക്കുകയും മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ രോമകൂമങ്ങളിൽ എത്തുന്നുവെന്നു ഉറപ്പുവരുത്തുകയും ചെയ്യും. ഇതിലൂടെ മുടിയുടെ വളർച്ച വർധിപ്പിക്കുകയും ചെയ്യും.