യാത്രാസുഖവും വിലയും മുഖ്യം; എട്ട് ലക്ഷം രൂപയില്‍ താഴെ വിലവരുന്ന എസ്‌യുവികള്‍

വെബ് ഡെസ്ക്

വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ വിലയും യാത്രാസുഖവും മൈലേജുമൊക്കെയാണ്. ഇതെല്ലാം കൂടി ഒത്തുവരുന്ന വാഹനങ്ങളാകട്ടെ വിരളവുമാണ്

യാത്രാസുഖം സമ്മാനിക്കുന്നതില്‍ മുന്നിലുള്ളവയാണ് എസ്‌യുവികള്‍. എട്ട് ലക്ഷത്തില്‍ താഴെ മാത്രം വിലവരുന്ന എസ്‌യുവികള്‍ പരിശോധിക്കാം

നിസാന്‍ മാഗ്നൈറ്റ്

താങ്ങാനാകുന്ന വില, അതാണ് നിസാന്‍ മാഗ്നൈറ്റിന്റെ ഹൈലറ്റ്. എക്സ് ഷോറൂം വില ആറ് ലക്ഷം രൂപ മുതല്‍ വാഹനത്തിന്റെ വിവിധ വേരിയന്റുകള്‍ ലഭ്യമാണ്.

റെനൊ കൈഗർ

മാഗ്നൈറ്റിന് സമാനമായി കൈഗറിന്റെ വില ആരംഭിക്കുന്നതും ആറ് ലക്ഷത്തിലാണ്. യാത്രാസുഖത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലുണ്ട് കൈഗർ

ടാറ്റ പഞ്ച്

6.13 ലക്ഷം രൂപയിലാണ് ടാറ്റ പഞ്ചിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന എസ്‌യുവിയും പഞ്ചാണ്

ഹ്യണ്ടെയ് എക്സ്റ്റർ

ഹ്യുണ്ടെയ് എക്സ്റ്ററിന്റെ സീറ്റിങ് മികച്ചതാണ്. പഞ്ചിന് സമാനമായി എക്സ് ഷോറൂം വില 6.13 ലക്ഷമാണ്.

കിയ സോണറ്റ്

എട്ട് ലക്ഷം രൂപയില്‍ താഴെ വില വരുന്ന എസ്‌യുവികളില്‍ ഏറ്റവും മുന്‍പന്തിയിലുള്ള വാഹനമാണ് കിയ സോണറ്റ്. 7.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്