ലോകത്ത് ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെ?

വെബ് ഡെസ്ക്

കുടിവെള്ളവും ജീവവായുമാണ് മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍.

ലോകത്ത് കുടിവെള്ളം കിട്ടാതെ കോടിക്കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്

പലരാജ്യങ്ങളിലും ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടുണ്ട്

വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു 2024 റിപ്പോര്‍ട്ട് പ്രകാരം ഏതൊക്കെ രാജ്യങ്ങളിലാണ് ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതെന്നു നോക്കാം

നിരവധി ശുദ്ധജല തടാകങ്ങളുള്ള യുകെ ശുദ്ധമായ കുടിവെള്ളമുള്ള രാജ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്

പുത്തന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പദ്ധതികളും ശക്തമായ നിയന്ത്രണളും ഓസ്ട്രിയയെ ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രാജ്യമായി നിലനിര്‍ത്തുന്നു

ലോകത്ത് ഏറ്റവും മികച്ച പൈപ്പ് വെള്ളം ലഭിക്കുന്നത് സ്വിസര്‍ലന്‍ഡിലാണ്

ശുദ്ധജല ലഭ്യതയില്‍ ഗ്രീസും നിലവാരം കാത്തുസൂക്ഷിച്ചുപോരുന്നു

ഫിന്‍ലന്‍ഡും മികച്ച കുടിവെള്ളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്