ജോലി തേടുന്നവരാണോ?; എങ്കില്‍ ഈ വിദേശ രാജ്യങ്ങളിലെ നഗരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

വെബ് ഡെസ്ക്

നിങ്ങള്‍ വിദേശരാജ്യങ്ങളില്‍ ജോലിക്കായി പോകാന്‍ താല്പര്യപ്പെടുന്നവരാണോ?

ഏറ്റവും കൂടുതല്‍ ജോലി അവസരങ്ങള്‍ നല്‍കുന്ന പ്രധാനപ്പെട്ട ചില രാജ്യങ്ങളും നഗരങ്ങളും പരിചയപ്പെടാം

യുകെ

മില്‍ട്ടണ്‍ കെയ്ന്‍സ്, ഓക്‌സ്‌ഫോര്‍ഡ്, യോര്‍ക്ക്, സെന്റ് ആല്‍ബന്‍സ് എന്നീ നഗരങ്ങളിലാണ് യുകെയില്‍ ഏറ്റവുംകൂടുതല്‍ ജോലി സാധ്യതകളുള്ളത്. indeed, cv library, glassdoor എന്നീ വെബ്‌സൈറ്റുകള്‍ വഴി ജോലി സാധ്യതകള്‍ അറിയാം.

ജര്‍മനി

ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍, മ്യൂണിച്ച് എന്നിവിടങ്ങളിലാണ് ജോലി സാധ്യത കൂടുതല്‍. stepstone, indeed, kimeta, monster എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ജോലി വിവരങ്ങള്‍ ലഭിക്കും

ചൈന

ബീജിങ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ നഗരങ്ങളില്‍ നിരവധി ജോലി സാധ്യതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. liepin, 51job, echinacties, china hr എന്നീ വെബ്സൈറ്റുകൾ വഴി ജോലിക്ക് അപേക്ഷിക്കാം

തുര്‍ക്കി

ഇസ്താംബൂളിലും അങ്കാറയിലുമാണ് തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകളുള്ളത്. indeed, snaphunt, turkeytalent വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാം

ഓസ്‌ട്രേലിയ

മെല്‍ബണ്‍, ഗോള്‍ഡ് കോസ്റ്റ്, ബ്രിസ്‌ബെയിന്‍ എന്നീ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ ജോലി സാധ്യതകള്‍ മുന്നോട്ടുവെക്കുന്നത്. seek, jora, careerone, careerjet, indeed australia എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓസ്‌ട്രേലിയയില്‍ ജോലി തരപ്പെടുത്താം

കാനഡ

ടൊറന്റോ, മോണ്‍ട്രെല, വാന്‍കൂര്‍ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ ജോലി സാധ്യതകളുള്ള നഗരങ്ങള്‍

യുഎസ്

കാലിഫോര്‍ണിയയിലെ സാന്‍ഹോസെ, ടെക്‌സാസിലെ ഓസ്റ്റിന്‍, കൊളൊറാഡോയിലെ ഡെന്‍വര്‍ എന്നിവിടങ്ങളിലാണ് യുഎസില്‍ ജോലി സാധ്യത കൂടുതല്‍. indeed, careerbuilder, ziprecruiter,monster വെബ്‌സൈറ്റുകളില്‍നിന്ന് ജോലിക്കുള്ള വിവരങ്ങള്‍ ലഭിക്കും

സ്വിറ്റ്‌സര്‍ലന്‍ഡ്

ജനീവ, ബേണ്‍, സൂറിച്ച് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജോലി സാധ്യത. indeed, careerjet, jobs.ch എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് വിവരങ്ങള്‍ തേടാം