രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ളവരാണോ നിങ്ങളുടെ കുട്ടികള്‍; ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

വെബ് ഡെസ്ക്

കുട്ടികളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തുന്നത് മാതാപിതാക്കള്‍ക്ക് ഒരു 'ടാസ്‌ക്' ആണ്.

വളരെ ബുദ്ധിമുട്ടിയാണോ നിങ്ങള്‍ കുട്ടികളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തുന്നത്?

കുട്ടികളെ ഉണര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം

എല്ലാദിവസവും ഒരേസമയം തന്നെ കൃത്യമായി ഉണര്‍ത്തി ശീലിപ്പിക്കുന്നത് കുട്ടികളെ ഈ സമയത്ത് തന്നെ ഉണരാന്‍ പ്രേരിപ്പിക്കും

മുറിയിലേക്ക് സൂര്യപ്രകാശം കടക്കുന്ന തരത്തില്‍ ജനാലകള്‍ തുറന്നിടാം.

മനോഹരമായ സംഗീതം സ്ഥിരമായി ഉപയോഗിക്കുന്നത് കുട്ടികളെ ഉണര്‍ത്തുന്നതിന് സഹായിക്കും.

കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമായ ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കിവച്ച് വിളിച്ചുണര്‍ത്തുന്നത് സ്ഥിരമാക്കുന്നത് കൃത്യമായി ഉറക്കം എഴുന്നേൽക്കുന്നതിന് സഹായിക്കും

ഉച്ചത്തില്‍ ശബ്ദമില്ലാതെ വൈബ്രേഷന്‍ മോഡില്‍ അലാം സെറ്റ് ചെയ്ത് വെക്കുന്നത് കുട്ടികളെ ഞെട്ടിയുണരുന്നതില്‍ നിന്ന് തടയുന്നതിന് സഹായിക്കും.

നേരത്തെ എഴുന്നേറ്റത്തിന് കുട്ടികളെ ഒന്ന് അഭിനന്ദിക്കാന്‍ മറക്കരുതേ!