ഹണിമൂണിന് പറക്കാം! ലോകത്തിലെ പറുദീസകള്‍ ഇതാ

വെബ് ഡെസ്ക്

പങ്കാളിക്കൊപ്പം ചിലവഴിക്കാനായി മാത്രമായി ചില സ്ഥലങ്ങള്‍ പലരും തിരഞ്ഞെടുത്തിട്ടുണ്ടാകും. ആ സ്ഥലങ്ങള്‍ ചിലപ്പോള്‍ പ്രാദേശികമാകാം വിദേശരാജ്യങ്ങളുമാകാം

ഇനി അത്തരത്തില്‍ സ്ഥലങ്ങളൊന്നും മനസിലില്ലാത്തവരാണോ നിങ്ങള്‍? എങ്കില്‍ പങ്കാളിക്കൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന ചില വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം

പാരിസ്

ചരിത്രവും കലയും സംസ്കാരവും ഉറങ്ങുന്ന അതിമനോഹരമായ യൂറോപ്യന്‍ നഗരമാണ് പാരീസ്. തെരുവോരങ്ങളും നഗരത്തിന്റെ ഭംഗിയും ഇവിടെ ആസ്വദിക്കാം

ഗ്രീസ്

ഒരുവശത്ത് മെഡിറ്ററേനിയന്‍ കടല്‍, മറുവശത്ത് വെള്ളപുതച്ച കെട്ടിടങ്ങളുമാണ് ഗ്രീസിന്റെ മുഖ്യ ആകർഷണം. നല്ല ഓർമകള്‍ സൃഷ്ടിക്കാന്‍ അനുയോജ്യമാണ് ഗ്രീസിലെ സാന്റോരിനി ഐലന്‍ഡ്

ബാലി

ബീച്ചുകളാണ് ബാലിയിലെ പ്രധാന ആകർഷണം. സമാധാനപരമായ ഇടവേളയ്ക്ക് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്ന സഞ്ചാര കേന്ദ്രം കൂടിയാണ് ബാലി

മൗറീഷ്യസ്

ബീച്ചുകളുടെ കാര്യത്തില്‍ മൗറീഷ്യസ് ഒട്ടും പിന്നിലല്ല. വാട്ടർ സ്പോർട്ട്സും സാഹസികതയ്ക്കുമെല്ലാം ഇവിടെ സാധ്യതകളുണ്ട്

ടർക്കി

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ് ടർക്കി. എയർ ബലൂണ്‍ യാത്രയിലൂടെ ടർക്കിയുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാനാകും