നോ പറയേണ്ട; പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ എട്ട് പഴവർഗങ്ങൾ

വെബ് ഡെസ്ക്

പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാൻ പാടില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ഫൈബറും നൽകുന്ന പ്രമേഹരോഗികൾക്ക് ദോഷമല്ലാത്ത പഴങ്ങളുമുണ്ട്.

1 ബെറീസ്

ആന്റി ഓക്‌സിഡുകളും നാരുകളും നിറഞ്ഞ ബെറീസ് പ്രമേഹ രോഗികൾക്ക് വളരെ മികച്ചതാണ്. ബ്ലൂബെറി, സ്‌ട്രോബെറി എന്നിങ്ങനെ ഏത് ബെറിയായാലും നല്ലതാണ്. ഫാറ്റ് കുറഞ്ഞ തൈരിനൊപ്പം ബെറികൾ കഴിക്കുന്നത് കൂടുതൽ നല്ലതാണ്.

2 തണ്ണീർമത്തൻ

ജലാംശം കൂടുതലുള്ള തണ്ണീർമത്തനിൽ പഞ്ചസാരയുടെ അംശം താരതമ്യേന കുറവാണ്

3 പീച്ച്

വെറുതെ കഴിക്കാനും മധുരമില്ലാത്ത ഐസ് ചായയിൽ ചേർക്കാനും പറ്റിയ പഴമാണ് പീച്ച്

4 ആപ്പിൾ

പ്രമേഹ രോഗികൾക്ക് ഏറ്റവും ധൈര്യത്തോടെ കഴിക്കാൻ പറ്റിയ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ 95 കലോറിയും 25 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.

5 ഓറഞ്ച്

വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്. പ്രമേഹരോഗികൾക്ക് ആസ്വദിച്ച് കഴിക്കാൻ പറ്റിയ പഴങ്ങളിൽ ഒന്ന്

6 കിവി

വർഷം മുഴുവൻ ലഭ്യമായ പഴമാണ് കിവി. സലാഡ് ഉണ്ടാക്കി കഴിക്കാനും തൊലി ചെത്തികഴിക്കാനും ഉത്തമം.

7 സബർജിൽ

നാരുകൾ അടങ്ങിയ സബർജിൽ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഈ പഴം ഏറെ സഹായകരമാണ്.

8 ഉറുമാമ്പഴം

ശരീരത്തിൽ ഉയർന്ന തോതിൽ ഗ്ലൂക്കോസ് സാന്നിധ്യമുള്ളവർക്ക് ധൈര്യമായി കഴിക്കാവുന്ന പഴങ്ങളിൽ ഒന്നാണ് ഉറുമാമ്പഴം. പഴം അല്ലികളാക്കിയെടുത്ത് കഴിക്കുകയോ ജ്യൂസാക്കി കുടിക്കുകയോ ചെയ്യാം.