കുട്ടികളില്‍ വായനാ ശീലം വളര്‍ത്താം, ചില ടിപ്‌സുകള്‍ ഇതാ

വെബ് ഡെസ്ക്

കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക. കളര്‍ബുക്കുകള്‍, ചിത്ര പുസ്തകങ്ങള്‍ എന്നിവ ആദ്യം ഉപയോഗിക്കാം.

നല്ല മാതൃകയാവാം

മുതിര്‍ന്നവരുടെ രീതികള്‍ അനുകരിക്കാനാണ് കുട്ടികള്‍ ശ്രമിക്കുക. ചുറ്റുപാടുമുള്ളവര്‍ വായനയോട് കാണിക്കുന്ന താത്പര്യം കുട്ടികളെയും സ്വാധീനിക്കും.

പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക

കുട്ടികളുടെ താത്പര്യത്തിനും പ്രായത്തിനും അനുയോജ്യമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.

നിത്യ ജീവിതത്തില്‍ വായന ഭാഗമാക്കുക

വായന നിത്യ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസിക്കാന്‍ അവസരം നല്‍കാം. സ്‌കൂളിന് ശേഷം, ഉറങ്ങുന്നതിന് മുന്‍പ്, ശാന്തമായ അന്തരീക്ഷം എന്നിവ ഒരുക്കി നല്‍കുക.

ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുക

പുസ്തങ്ങള്‍, കഥകള്‍ തുടങ്ങി കുട്ടികള്‍ വായിച്ച എല്ലാത്തിനെ പറ്റിയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുക.

ലൈബ്രറി പരിചയപ്പെടുത്തുക

കുട്ടികളുമൊത്തുള്ള ലൈബ്രറി സന്ദര്‍ശനം പതിവാക്കുക.

വ്യത്യസ്ഥ മേഖലകള്‍ പരിചയപ്പെടുത്തുക

വായനയില്‍ കുട്ടികള്‍ക്ക് മടുപ്പ് തോന്നാത്ത വിധത്തില്‍ പുസ്തകളുടെ പുതിയ മേഖകള്‍ തുറന്നു നല്‍കുക. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, നോവലുകള്‍, കവിതകള്‍ തുടങ്ങി എല്ലാ മേഖലകളിലേക്കും കുട്ടികള്‍ക്ക് കടന്നു ചെല്ലാന്‍ അവസരം നല്‍കാം.

സാങ്കേതിക വിദ്യയോട് മുഖം തിരിക്കാതിരിക്കാം

പുസ്തകങ്ങളോടൊപ്പം വായനയുടെ പുത്തന്‍ സാങ്കേതിക സാധ്യതകളും കുട്ടികളെ പരിചയപ്പെടുത്താം. ഇ ബുക്കുകള്‍, ഓഡിയോ ബുക്കുകള്‍, എഡ്യുകേഷന്‍ ആപ്പുകള്‍ എന്നിവ പരിചയപ്പെടുത്താം.

വായനാ വൈകല്യങ്ങളെ മറികടക്കാന്‍ പഠിപ്പിക്കുക

പിന്തുണ നല്‍കാം

വായനയുമായി ബന്ധപ്പെട്ട് മോശം അനിഭവങ്ങള്‍ നല്‍കാതിരിക്കാം. സന്തോഷവും പോസിറ്റീവുമായ അനുഭവങ്ങള്‍ നല്‍കാം.