അടുപ്പം സൂക്ഷിക്കാം, ബന്ധങ്ങള്‍ ദൃഢമാക്കാം

വെബ് ഡെസ്ക്

ബന്ധങ്ങള്‍ എല്ലാകാലത്തും നിലനിര്‍ത്തിക്കൊണ്ട് പോവുക എന്നത് കുറച്ച് പാടുള്ള കാര്യമാണ്. പങ്കാളിയുമായുള്ള ചെറിയ പൊരുത്തക്കേടുകള്‍ പോലും ചിലപ്പോള്‍ ബന്ധങ്ങള്‍ മുറിഞ്ഞ് പോകുന്നതിന് കാരണമാകുന്നു

ഏതൊരു ബന്ധവും മുന്നോട്ടു നയിക്കുന്ന ഏറ്റവും വലിയ ഘടകം മനസുകള്‍ തമ്മിലുള്ള അടുപ്പമാണ്. ഒരു ബന്ധത്തില്‍ ആളുകള്‍ എത്രത്തോളം അടുക്കുന്നു എന്നതിനനുസരിച്ച് അത് ശക്തമാകും

ഒരാള്‍ അടുപ്പം കാണിക്കുന്നതും അല്ലെങ്കില്‍ അടുപ്പം ആഗ്രഹിക്കുന്നതും മറ്റ് വ്യക്തികളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും. പരസ്പരമുള്ള അടുപ്പം ബന്ധങ്ങളെ പലരീതിയിലും സ്വാധീനിക്കുന്നു

സ്‌നേഹപ്രകടനം

ചിലയാളുകള്‍ അടുപ്പത്തിലൂടെയാണ് സ്‌നേഹം പ്രകടിപ്പിക്കുക. പങ്കാളിയുമായി അടുത്തിടപഴകിക്കൊണ്ട് അവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു

LittleBee80

കരുതല്‍

പങ്കാളിയോടുള്ള കരുതല്‍ അടുപ്പം കാണിക്കാനുള്ള ഒരു മാര്‍ഗമാണ്. എന്നാല്‍ കരുതല്‍ പങ്കാളിക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലേക്കെത്തുമ്പോള്‍ ബന്ധം ചിലപ്പോള്‍ ഇല്ലാതായേക്കാം

സമയം കണ്ടെത്തുക

നമ്മുടെ മാനസിക സമ്മര്‍ദങ്ങള്‍ ചിലപ്പോഴൊക്കെ ബന്ധത്തെയും ബാധിച്ചേക്കാം എത്ര തിരക്കുകള്‍ക്കിടയില്‍ കൂടെയുള്ളവരുമായുള്ള അടുപ്പം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനും, ബന്ധം നിലനിര്‍ത്താനും പരസ്പരമുള്ള അടുപ്പം സഹായിക്കും

അടുപ്പം കൂടിയാലും കുഴപ്പമാണ്

ഒരാളുമായി കൂടുതലായി അടുക്കുന്നതും ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതിന് കാരണമായേക്കാം. അടുപ്പം കൂടിക്കഴിഞ്ഞാല്‍ പങ്കാളിക്ക് ബന്ധത്തില്‍ വിരസത അനുഭവപ്പെടാനും സാധ്യതയുണ്ട്

പങ്കാളിയുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നത് അകല്‍ച്ചയ്ക്ക് കാരണമായേക്കാം. ഇത് ബന്ധങ്ങളെ തകര്‍ക്കും

പൊരുത്തക്കേടുകള്‍

വളരെയധികം പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നതും അത് പരിഹരിക്കാനുള്ള കഴിവില്ലായ്മയും ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കും.