ശരീരഭാരം കുറയ്ക്കാന്‍ അഞ്ച് വെജിറ്റബിള്‍ ജ്യൂസ്

വെബ് ഡെസ്ക്

ശരീരഭാരം കുറയ്ക്കുന്നതിനായി പല മാർഗങ്ങളും പലരും സ്വീകരിക്കാറുണ്ട്. വ്യായാമം മുതല്‍ ഭക്ഷണക്രമം വരെ നീണ്ടു നില്‍ക്കുന്ന പരീക്ഷണപട്ടിക

എന്നാല്‍ കലോറി കുറവുള്ള വെജിറ്റബിള്‍ ജ്യൂസ് ഭക്ഷണക്രമത്തിലുള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധാഭിപ്രായം

ബീറ്റ്‌റൂട്ട് ജ്യൂസ് - കലോറി കുറവും ഫൈബർ കൂടുതലുമുള്ള ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

Yeko Photo Studio

കാരറ്റ് ജ്യൂസ് - വിറ്റാമിന്‍ എ അടങ്ങിയ കലോറി കുറഞ്ഞ പച്ചക്കറിയാണ് കാരറ്റ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉപയോഗപ്പെടും

ഗ്രീന്‍ വെജിറ്റബിള്‍ ജ്യൂസ് - ഇലക്കറികള്‍ ഉപയോഗിച്ചുള്ള ജ്യൂസ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ആന്റിഓക്സിഡന്റ്സും ഫൈബറും അടങ്ങുന്നു

കുക്കുമ്പർ ജ്യൂസ് - ശരീരത്തിലെ ജലാംശവും ഉന്മേഷവും നിലനിർത്താന്‍ കഴിയുന്ന ഒന്നാണ് കുക്കുമ്പർ. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കും

അലൊവേര ജ്യൂസ് - ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് അലോവേര ജ്യൂസ് ഗുണപ്രദമാണ്