ഫ്ലിർട്ട്: അറിയാം കോവിഡിന്റെ പുതിയ വകഭേദത്തെ

വെബ് ഡെസ്ക്

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഫ്ലിർട്ട് എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. കെപി.2, കെപി.1 എന്നിങ്ങനെ രണ്ട് ഉപവകഭേദങ്ങളും ഫ്ലിർട്ടിനുണ്ട്

ഒമിക്രോണ്‍ വകഭേദമായ ജെഎന്‍.1.11.1 ന്റെ മറ്റൊരു പതിപ്പാണ് ഫ്ലിർട്ട്. ഒമിക്രോണിന്റെ കീഴിലാണ് ഫ്ലിർട്ടും വരുന്നത്

ഫ്ലിർട്ട് വകഭേദം വ്യാപകമായി പടരുന്നത് അമേരിക്കയിലാണ്. കെപി.2 ആണ് അമേരിക്കയില്‍ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്

അമേരിക്കയ്ക്ക് പുറമെ യുകെ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ഫ്ലിർട്ടിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്കയാണ് വകഭേദത്തിന് പേര് നല്‍കിയയത്. വൈറസിന്റെ പരിവർത്തനത്തിന്റെ സാങ്കേതിക പേരുകളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പേരിലെത്തിയത്

നിലവിലുള്ള വകഭേദങ്ങളേക്കാള്‍ വ്യാപനശക്തി ഫ്ലിർട്ടിന് കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്

തലവേദന, പനി, പേശികള്‍ക്ക് വേദന, തൊണ്ടവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രുചിയും മണവും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്

അഗോളതലത്തില്‍ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വർധിക്കുന്നതിന് കാരണമായിട്ടുള്ളത് ഈ വേരിയന്റാണ്. വലിയൊരു തരംഗമായി ഇത് പരിണമിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍

കോവിഡ് കാലത്ത് സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ പിന്തുടർന്ന് വൈറസിനെ ചെറുക്കാം