വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം, ഈ മാര്‍ഗങ്ങളിലൂടെ

വെബ് ഡെസ്ക്

മനുഷ്യശരീരത്തിലെ സുപ്രധാന അവയവമാണ് വൃക്ക. ഇവയുടെ ആരോഗ്യം അതിപ്രധാനവും. വൃക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി തുടരാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിച്ചു നോക്കാം

സ്ഥിരമായ വ്യായാമം

സ്ഥിരമായ വ്യായാമം ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും അതുവഴി വൃക്കരോഗങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു

ആരോഗ്യകരമായ ഭക്ഷണശീലം

ഉപ്പും കൊഴുപ്പും കുറഞ്ഞതായ പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു

ബിപിയും ഷുഗറും നിയന്ത്രിക്കുക

രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

കൃത്യമായുള്ള വെള്ളത്തിന്റെ ഉപയോഗത്തിലൂടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്

പുകവലി ഒഴിവാക്കുക

അമിതമായ പുകവലി വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം

മരുന്നുകളുടെ അമിത ഉപയോഗം തടയുക

വേദനസംഹാരികളുടേയും മരുന്നുകളുടേയും അമിതമായ ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും