അറിയാം, കുട്ടികളുടെ തലച്ചോറിന്റെ അനാരോഗ്യത്തിന് കാരണമാകുന്ന ഈ ശീലങ്ങള്‍

വെബ് ഡെസ്ക്

വളര്‍ന്നു വരുന്ന കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസികോല്ലാസത്തിനും അനിവാര്യമാണ് തലച്ചോറിന്റെ ആരോഗ്യം. എന്നാല്‍, കുട്ടികളിലെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ദോഷകരമായി മാറാറുണ്ട്. അത്തരത്തില്‍ ദോഷകരമാകുന്ന ശീലങ്ങള്‍ ഏതെന്ന് അറിയാം

ഇരുട്ടത്ത് അധികനേരം ചിലവിടുന്നത്

വെളിച്ചമില്ലാത്ത ഇടങ്ങളില്‍ അധികംനേരം കുട്ടികള്‍ ചിലവഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിഞ്ഞിട്ടുണ്ട്

നെഗറ്റീവ് വാര്‍ത്തകളുടെ അതിപ്രസരം

കുട്ടികളില്‍ നെഗറ്റീവ് വാര്‍ത്തകള്‍ അധികമായി എത്തുന്നത് അവരുടെ മാനസികാരോഗ്യത്തെ തകര്‍ക്കും. ഇത് വിഷാദരോഗം പോലുള്ള അവസ്ഥയിലേക്ക് മാറുകയും ചെയ്യും

അധിക ശബ്ദത്തിലുള്ള ഹെഡ്‌ഫോണ്‍ ഉപയോഗം

ഉച്ചത്തിലുള്ള ശബ്ദം ഹെഡ്‌ഫോണിലൂടെ കുട്ടികള്‍ കേള്‍ക്കുന്നത് കേള്‍വിക്കുറവിന് മാത്രമല്ല, തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും

സാമൂഹികമായ ഒറ്റപ്പെടല്‍

മറ്റു കുട്ടികളുമായി ഇടപെഴകാതെ സാമൂഹികമായി ഒറ്റപ്പെടുന്നത് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും

പഞ്ചസാരയുടെ അമിതമായ ഉപയോഗം

കുട്ടികള്‍ അമിതമായ പഞ്ചസാര ഉപയോഗിക്കുന്നത് രക്തത്തിലെ ഷുഗര്‍ ലെവല്‍ ഉയരാനും അതുവഴി തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്.

കൃത്യമല്ലാത്ത ഉറക്കശീലങ്ങള്‍

കുട്ടികളിലെ കൃത്യമല്ലാത്ത ഉറക്കശീലങ്ങള്‍ നെഗറ്റിവിറ്റി വര്‍ധിപ്പിക്കുകയും വിഷാദം അടക്കം അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും