ശരീരഭാരം കുറയ്ക്കാം; ഈ പ്രഭാതഭക്ഷണങ്ങള്‍ ട്രൈ ചെയ്യൂ

വെബ് ഡെസ്ക്

ശരീരഭാരം കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍, പ്രഭാതഭക്ഷണത്തിലൂടെ മാത്രം ഇത് സാധ്യമാക്കാന്‍ കഴിയും

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് ഒരു ദിവസത്തെ ആകെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ശരീരഭാരം കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവർക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവ പരിചയപ്പെടാം

Anna Bizon

ഓട്ട്സ് - കലോറി കുറവും എന്നാല്‍ ധാരാളെ ഫൈബറും പ്രോട്ടീനും അടങ്ങിയവയാണ് ഓട്ട്സ്. ഇത് വിശപ്പിനെ ശമിപ്പിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും

മുട്ട - ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടേയും പ്രോട്ടീനുകളുടേയും കലവറയാണ് മുട്ട. വിശപ്പിനെ അതിവേഗം ശമിപ്പിക്കാന്‍ മുട്ടയ്ക്ക് കഴിയും

ഗ്രീക്ക് യോഗർട്ടും ബെറിയും - കലോറി കുറവുള്ള ഈ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ധാരാളം പ്രോട്ടീനടങ്ങിയതാണ് ഗ്രീക്ക് യോഗർട്ട്. ഫൈബറും ആന്റിഓക്സിഡന്റ്സും അടങ്ങിയവയാണ് ബെറി

സ്മൂത്തി - കലോറി കുറവുള്ള പഴങ്ങള്‍ ഉപയോഗിച്ചുള്ള സ്മൂത്തികള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

ചിയ സീഡ് പുഡ്ഡിങ് - ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ളതാണ് ചിയ സീഡ്. ഇത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്