പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ എങ്ങനെ സിബില്‍ സ്‌കോര്‍ പരിശോധിക്കാം?

വെബ് ഡെസ്ക്

ബാങ്കിങ് ഇടപാടുകളില്‍ സിബില്‍ സ്‌കോര്‍ ഒരു പ്രധാന ഘടകമാണ്

ഭവനവായ്പ പോലുള്ള വായ്പയുള്ള പലര്‍ക്കും സിബില്‍ സ്‌കോര്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാകാറില്ല. ഫലം ബാങ്കിങ് ഇടപാടുകളില്‍ വലിയ തിരിച്ചടി നേരിടുമെന്നതാണ്

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് സിബില്‍ സ്‌കോറിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്

പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ എങ്ങനെ സിബില്‍ സ്‌കോര്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും?

സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ചശേഷം, പേഴ്‌സണല്‍ സിബില്‍ സ്‌കോര്‍ സെക്ഷന്‍ ക്ലിക്ക് ചെയ്യുക

ശേഷം, ഗെറ്റ് യുവര്‍ ഫ്രീ സിബില്‍ സ്‌കോര്‍ ക്ലിക്ക് ചെയ്യുക, വിവരങ്ങള്‍ നല്‍കുക. നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും

ശേഷം ജനന തീയതി നല്‍കുക. പിന്‍കോഡ്, സംസ്ഥാനം, മൊബൈല്‍ നമ്പര്‍ എന്നിവയും നല്‍കണം

പിന്നീട്, അക്‌സ്പറ്റ് ആൻഡ് കണ്ടിന്യു (accept and continue) ക്ലിക്ക് ചെയ്യുക

പിന്നാലെ, നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക. ശേഷം കണ്ടിന്യു (continue) ക്ലിക്ക് ചെയ്യുക

അക്കൗണ്ടുമായി ഡിവൈസ് ലിങ്ക് ചെയ്യണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ നിങ്ങള്‍ക്ക് സിബില്‍ സ്‌കോര്‍ വിവരങ്ങള്‍ ലഭിക്കും

തുടര്‍ന്ന് ഓപ്പണായി വരുന്ന വിന്‍ഡോയില്‍ ഗോ ടു ഡാഷ്‌ബോര്‍ഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സിബില്‍ സ്‌കോര്‍ വിവരങ്ങള്‍ കാണാന്‍ സാധിക്കും