പ്രണയിച്ചവരെ തന്നെ വിവാഹം ചെയ്തവരാണോ നിങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വെബ് ഡെസ്ക്

പ്രണയമായാലും നിശ്ചയിച്ച് ഉറപ്പിച്ച കല്യാണങ്ങളായാലും ജീവിതത്തില്‍ മുന്നോട്ട് പോകുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും എന്തെല്ലാമെന്ന് നോക്കാം

വ്യക്തി സ്വാതന്ത്ര്യം

ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിനായി പലര്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ഇത് വെല്ലുവിളി സൃഷ്ടിച്ചേക്കാം. അതിനാല്‍ രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

കുടുംബങ്ങളുമായുള്ള ബന്ധം

രണ്ട് പേര്‍ മാത്രമുണ്ടായിരുന്ന പ്രണയത്തിനിടയിലേക്ക് ഇരുവരുടെയും കുടുംബാഗങ്ങള്‍ കൂടെ കടന്നു വരുന്നതോടെ ബന്ധത്തില്‍ വിള്ളലുകളുണ്ടായേക്കാം. പലരും വിവിധ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നാണ് കടന്ന് വരുന്നത്. അതിനാല്‍ അതൊരിക്കലും ദാമ്പത്യത്തില്‍ വെല്ലുവിളിയാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആശയവിനിമം

രണ്ട് പേര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അതെല്ലാം പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതാണ് അഭികാമ്യം

കരിയറും വ്യക്തിജീവിതവും

കരിയറും വ്യക്തിഗത സന്തോഷങ്ങളും ഒരുമിച്ച് കൊണ്ടുപോകുക എന്നത് പ്രയാസകരമായ ഒന്നായിരിക്കാം. എങ്കിലും അതിനെ മനോഹരമായി സമന്വയിപ്പിക്കുന്നതിലൂടെയാകും ജീവിത വിജയം നേടാനാവുക.

മാറ്റങ്ങളുമായി പൊരുത്തപ്പെടുക

ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും പങ്കാളിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. അതിനാല്‍ അതിനെപ്പറ്റി ചര്‍ച്ച നടത്തി അവബോധം സൃഷ്ടിക്കണം

പ്രണയം നിലനിര്‍ത്തുക

പ്രണയിക്കുന്ന കാലത്തുണ്ടായിരുന്ന സ്‌നേഹത്തിനും കരുതലിനും കാലക്രമേണ കുറവ് സംഭവിച്ചേക്കാം. പരസ്പരം മുന്‍ഗണന നല്‍കി ഇത് പരിഹരിച്ച് മുന്നോട്ട് കൊണ്ട് പോകാം

വ്യത്യസ്ത ലക്ഷ്യങ്ങള്‍

പങ്കാളികള്‍ക്ക് രണ്ട് പേര്‍ക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളും മുന്‍ഗണനകളും ഉണ്ടായിരിക്കാം. അത് ഒരിക്കലും രണ്ട് പേരുടെയും ജീവിതത്തെ മോശമായ രീതിയില്‍ ബാധിക്കാതെ നോക്കണം

വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുക

വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും വിഭജിക്കുന്നതോടെ ഒരു പരിധി വരെയുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ സാധിക്കും