ചൂടിന് ശമനമില്ല; സൂര്യാഘാതം തടയാം ഈ മാർഗങ്ങളിലൂടെ

വെബ് ഡെസ്ക്

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും വേനല്‍ ചൂടിന് ശമനമുണ്ടായിട്ടില്ല

ശരിയായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വേനല്‍ ചൂടില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം. സൂര്യാഘാതത്തെ ചെറുക്കുന്നതിന് സ്വീകരിക്കാന്‍ കഴിയുന്ന മാർഗങ്ങള്‍ നോക്കാം

കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. അതിരാവിലെയും വൈകുന്നേരങ്ങളിലും മാത്രം വ്യായാമത്തിനായി സമയം കണ്ടെത്തുക

ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിർത്തുന്നതിനായി ധാരാളം പാനിയങ്ങള്‍ കുടിക്കുക. വെള്ളവും ജ്യൂസുമാണ് ഉത്തമം

മദ്യപാനം പൂർണമായും ഒഴിവാക്കുക. മദ്യപാനം ശരീരത്തിന്റെ ചൂട് വർധിപ്പിക്കുന്നതിന് കാരണമാകും

നേർത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. കോട്ടണ്‍, ലിനന്‍ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക

ശരീരത്തിന് തണുപ്പ് ലഭിക്കുന്ന ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക. പഴങ്ങള്‍, തൈര് തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക