തൈരുകൊണ്ട് ചില വിദ്യകള്‍; ചർമത്തിന്റെ ആരോഗ്യം നിലനിർത്താം

വെബ് ഡെസ്ക്

ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതില്‍ അതീവ ശ്രദ്ധ പുലർത്തുന്നവർ നിരവധിയുണ്ട്

കാലാവസ്ഥയും ജീവിതശൈലിയുമൊക്കെയാണ് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍

ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാനാകുന്ന ഒന്നാണ് തൈര്

ആന്റിബാക്ടീരിയില്‍ ഗുണങ്ങളാണ് തൈരിനെ ഇതിന് പ്രാപ്തമാക്കുന്നത്

ചർമം സംരക്ഷിക്കുന്നതിനായി തൈര് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം

ഫെയ്‌സ് മാസ്ക്ക്

ഒരു സ്പൂണ്‍ തേനും തൈരും ചേർത്ത് മുഖത്ത് തേക്കുക. 10 മിനുറ്റിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകുക. ഇത് മുഖത്ത് ഈർപ്പം നിലനിർത്താന്‍ സഹായിക്കും

ശരീരം വൃത്തിയാക്കുക

ഒരു കപ്പ് ഓട്ട്‌സിനൊപ്പം യോഗർട്ട് ചേർത്ത് മിശ്രിതമുണ്ടാക്കുക. ശേഷം ഇത് ഉപയോഗിച്ച് ശരീരം വൃത്തിയാക്കുക. ചർമത്തിലെ മൃതകോശങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും

ടോണർ

ഒരോ സ്പൂണ്‍ നാരങ്ങ നീരും തൈരും ചേർത്ത മിശ്രിതം കോട്ടണ്‍ പാഡ് ഉപയോഗിച്ച് മുഖത്തിടുക. ഇത് ചർമത്തിലെ എണ്ണമയം ഒഴിവാക്കാന്‍ സഹായിക്കും