പരീക്ഷാ സമ്മര്‍ദമോ ? മനസിനെ ശാന്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ...

വെബ് ഡെസ്ക്

പരീക്ഷാക്കാലം എല്ലാ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും സമ്മര്‍ദം നിറഞ്ഞതാണ്

മികച്ച പ്രകടനം നടത്തുക, അക്കാദമിക് മികവ് നിലനിര്‍ത്തുക, മികച്ച ഫലങ്ങള്‍ നേടുക തുടങ്ങിയ ചിന്തകള്‍ വിദ്യാര്‍ഥികളില്‍ സമ്മര്‍ദം സൃഷ്ടിക്കും

പരീക്ഷാക്കാലത്തെ സമ്മര്‍ദമൊഴിവാക്കി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

സമ്മര്‍ദം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും ഏറ്റവും നല്ല മാര്‍ഗമാണ് മെഡിറ്റേറ്റീവ് മ്യൂസിക് കേള്‍ക്കുന്നത്. ഇത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും

മാനസികാരോഗ്യം പ്രധാനമാണ്. ഈ നിമിഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥയില്‍ മനസ് ശാന്തമാകുന്നു

വ്യായാമം, യോഗ, നല്ല ഭക്ഷണക്രമം, ശരിയായ ഉറക്കം പോലുള്ള ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്തണം

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും

ശാന്തമായ മനസാണ് പരീക്ഷയില്‍ ഉന്നതവിജയം നേടാനുള്ള താക്കോല്‍ എന്ന് പ്രത്യേകം ഓർക്കണം