യോഗ ശീലമാക്കാം; മനസിനും ശരീരത്തിനും

വെബ് ഡെസ്ക്

ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതില്‍ മനസിനും ശരീരത്തിനും ഒരു പോലെ പങ്കുണ്ട്. മനസും ശരീരവും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമ മുറയാണ് യോഗ.

വൃത്തിയുള്ളതും ശുദ്ധവായു ലഭിക്കുന്നതുമായ ഏതൊരു സ്ഥലത്ത് നിന്നും യോഗ അഭ്യസിക്കാനാകും

പതിവായി യോഗ ശീലമാക്കുന്നതിലൂടെ ശാരീരിക ഘടനയും ചലനരീതിയുമെല്ലാം മെച്ചപ്പെടുത്തും. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.

മാനസികാരോഗ്യം ശക്തിപ്പെടുത്തി, ജീവിതത്തിലെ പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാന്‍ സഹായിക്കുന്നതാണ് യോഗ അഭ്യാസം.

യോഗ പരിശീലനം ശരീരത്തിലെ രക്ത ചംക്രമണ പ്രക്രിയയെ സഹായിക്കും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

തെറ്റായ ജീവിത ശൈലി പലപ്പോഴും അകാല വാര്‍ധക്യത്തിന് കാരണമാകാറുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നല്‍കുന്ന യോഗ, അകാല വാര്‍ധക്യത്തെ അകറ്റിനിര്‍ത്തും.

യോഗ പതിവാക്കുന്നതിലൂടെ ശരീരത്തിന് ശക്തിയും ബലവും വര്‍ധിക്കും

ശ്വസന രീതിയാണ് യോഗയിലെ ആദ്യ പാഠം . ഇതുവഴി ഓക്‌സിജന്‍ കൃത്യമായി രക്തത്തിലെത്തുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.