ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യങ്ങള്‍

വെബ് ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ രാജ്യങ്ങള്‍ ഏതൊക്കെയാണ്?

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട 2023ലെ കറപ്ഷന്‍ പെര്‍സപ്ഷന്‍ ഇന്‍ഡക്‌സില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സോമാലിയയാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യമെന്നാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരിക്കുന്നത്.

വെനസ്വലയാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രണ്ടാമത്തെ രാജ്യം. ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്ന വെനസ്വലയില്‍ സര്‍വ മേഖലയിലും അഴിമതിയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയിലും അഴിമതി കൊടികുത്തി വാഴുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗത്ത് സുഡാനിലും അഴിമതി ഏറ്റവും കൂടുതലാണ്.

കറപ്ഷന്‍ ഇന്‍ഡക്‌സില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 172 ആണ് ഉത്തര കൊറിയയുടെ സ്ഥാനം.

ഇന്ത്യക്ക് 93-ാം സ്ഥാനമാണുള്ളത്.