വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ഇല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ പറ്റുമോ?; ഇവയുണ്ടെങ്കില്‍ സാധിക്കും

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ കേരളം വിധിയെഴുതാന്‍ പോവുകയാണ്.

ഇനി നാലുദിവസം മാത്രമാണ് സംസ്ഥാനം പോളിങ് ബൂത്തിലെത്താന്‍ ബാക്കിയുള്ളത്.

എന്തൊക്കെയാണ് വോട്ട് രേഖപ്പെടുത്താനായി നിങ്ങളുടെ കൈവശം വേണ്ട രേഖകള്‍?

വോട്ടര്‍ ഐഡി കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖയായി വേണ്ടത്

ഡ്രൈവിങ് ലൈസന്‍സും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.

വോട്ടര്‍ ഐഡി ഇല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.

പാന്‍ കാര്‍ഡാണ് മറ്റൊരു തിരിച്ചറിയല്‍ രേഖ.

ഫോട്ടോ സഹിതമുള്ള എസ്ബിഐയുടെ പാസ്ബുക്ക് ഉപയോഗിക്കാം.

എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡും പോളിങ് ബൂത്തില്‍ കാണിക്കാം.