സ്‌നോര്‍കലിങ്, ബീച്ചിൽ കാറ്റുകൊള്ളല്‍; ലക്ഷദ്വീപില്‍ മോദിയുടെ 'ചില്ലിങ്'

വെബ് ഡെസ്ക്

കഴിഞ്ഞദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

സ്‌നോര്‍കലിങ് നടത്തുന്നതിന്റെയും കടല്‍ത്തീരത്ത് വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നരേന്ദ്ര മോദി തന്നെയാണ് ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്.

ലക്ഷദ്വീപിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കടല്‍ത്തീരത്തുകൂടി നടക്കുന്നതിന്റെയും വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി ലക്ഷദ്വീപിലെത്തിയത്.