പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം; ടോക്കിയോയിൽ വിവാഹവാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

വെബ് ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 35ആം വിവാഹ വാര്‍ഷികമാണ് കഴിഞ്ഞു പോയത്

ടോക്കിയോയില്‍ വച്ചാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്

മലയാള സിനിമ ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്

1988 ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍

അന്തരിച്ച തമിഴ്‌നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര

അവധി ആഘോഷിക്കാനായി വിദേശത്താണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്

ജപ്പാനിലെ ഹിരോഷിമ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയ ചിത്രം

ഇരുവര്‍ക്കും ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരും രംഗത്തെത്തി