ഇന്ത്യയിലെ ഏറ്റവും വിലയേറിയ പഴങ്ങള്‍

വെബ് ഡെസ്ക്

പഴങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പല വിറ്റമിനുകളും നമുക്ക് പഴങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്

അത്തരത്തില്‍ വ്യത്യസ്തമായ ഏറ്റവും വില കൂടിയ പഴങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം

ഡെന്‍സുക് തണ്ണിമത്തന്‍

ജാപ്പനീസ് പഴമായ ഡെന്‍സുക് തണ്ണിമത്തനാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ പഴമായി കണക്കാക്കുന്നത്. ഒരു കിലോയ്ക്ക് ഏകദേശം 2.4 ലക്ഷം രൂപ വരെ വില വരും

ആപ്പിള്‍

നമ്മള്‍ കഴിക്കുന്ന ആപ്പിള്‍ എല്ലാം ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നവയല്ല. ചില അപൂര്‍വ ഇനങ്ങള്‍ക്കാകട്ടെ ചിലവ് അധികവുമാണ്. ചിലയിനം ആപ്പിളുകള്‍ക്ക് കിലോ 4000 രൂപ വില വരെയുണ്ട്.

പൈനാപ്പിള്‍

ഇന്ത്യയില്‍ ചില വിദേശയിനം പൈനാപ്പിളുകള്‍ക്ക് വില വളരെക്കൂടുതലാണ്. ഒന്നിന് 3000 രൂപ വരെയുള്ള പൈനാപ്പിളുണ്ട്.

മുന്തിരി

മുന്തിരി നമുക്ക് താങ്ങാനാകുന്ന വിലയാണെങ്കിലും ബ്ലാക്ക് മസ്‌കറ്റ് പോലുള്ള ചില അപൂര്‍വയിനങ്ങള്‍ക്ക് നല്ല വിലയുണ്ട്. ഒരു കിലോഗ്രാമിന് 2500 വരെ വില വരുന്ന മുന്തിരികളുണ്ട്.

മാമ്പഴം

കോഹിനൂര്‍ മാമ്പഴം എന്നറിയപ്പെടുന്ന ഒരിനം വളരെ വ്യത്യസ്തമായതാണ്. യഥാര്‍ത്ഥത്തില്‍ ഇത് രാജകുടുംബങ്ങള്‍ വളര്‍ത്തി പരിപാലിച്ചിരുന്നതാണ്. ഒരു കഷ്ണത്തിന് 1500 രൂപ വരെ വില ലഭിക്കും.

മാംഗോസ്റ്റിന്‍

തായ്‌ലന്‍ഡിലെ ദേശീയ പഴമായ മാംഗോസ്റ്റിന്‍ ഇന്ത്യയില്‍ വളരെ അപൂര്‍വമായേ ലഭിക്കുകയുള്ളു. 830 മുതല്‍ 870 വരെയാണ് ഒരു കിലോയ്ക്ക് നല്‍കേണ്ടത്.

മള്‍ബറി

കൂടുതലും അമേരിക്കയില്‍ കണ്ടുവരുന്ന മള്‍ബറി വിവിധ തരം ഗുണങ്ങളുള്ള ഒരു അപൂര്‍വ പഴമാണ്. ഈ പഴത്തിന് കിലോയ്ക്ക് 500 മുതല്‍ 800 വരെ വിലയുണ്ട്.

അവോക്കാഡോ

പോഷക സമൃദ്ധമായ പഴമാണ് അവോക്കാഡോ. ഇതിന്റെ ഗുണനിലവാരമനുസരിച്ച് 500 മുതല്‍ 1000 വരെയാണ് ഒരു കിലോയുടെ വില.

യുബാരി കിംഗ് മെലണ്‍

മറ്റൊരു വിലപ്പെട്ട ജാപ്പനീസ് പഴമാണിത്. അസാധ്യ രുചിയും മധുരവുമാണ് ഇതിന്റെ പ്രത്യേകത. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് യുബാരി കിംഗ് തണ്ണിമത്തന് ഏകദേശം 18 ലക്ഷം രൂപയാണ് ലഭിച്ചത്.