അറിയാം ലോകത്തെ ഏറ്റവും വിലയേറിയ ഈ ആറ് മാമ്പഴങ്ങളെ

വെബ് ഡെസ്ക്

മാമ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ!

ലോകത്ത് എല്ലായിടത്തും മാമ്പഴത്തിന് വലിയ 'ഫാന്‍സ്' ഉണ്ട്.

ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആറ് മാമ്പഴങ്ങളാണ് ലോകത്ത് ഏറ്റവും വിലയേറിയത്.

ആദ്യത്തേത്ത് മിയാസാകി മാമ്പഴമാണ്. ജപ്പാനിലെ മിയാസാകി നഗരത്തില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ വരവ്. ഒരു കിലോ മിയാസാകി മാമ്പഴത്തിന് രണ്ടര ലക്ഷം രൂപവരെ വില വരും.

കൊഹിതുര്‍ മാമ്പഴമാണ് ഏറ്റവും വിലകൂടിയ മാമ്പഴ ശ്രേണിയിലെ മറ്റൊരു പ്രമുഖന്‍. മൂര്‍ഷിദാബാദില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്.

അല്‍ഫോന്‍സോ

ഇന്ത്യയിലെ കൊങ്കന്‍ മേഖലയില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ വരവ്.

സിന്ദ്രി

പാകിസ്താനില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ വരവ്. മധുരമേറിയ ഈ മാമ്പഴത്തിന് ലോകത്ത് ആരാധകര്‍ ഏറെയാണ്.

കരബാവോ

മാമ്പഴങ്ങളിലെ രാജാവ് എന്നാണ് അറിയപ്പെടുന്നത് തന്നെ. ഫിലിപ്പീന്‍സില്‍ നിന്നാണ് വരവ്.

നൂര്‍ജഹാന്‍

മധ്യപ്രദേശിലെ കത്തിവാദയില്‍ നിന്നാണ് നൂര്‍ജഹാന്റെ വരവ്.