അഗ്നിപര്‍വതം പുകയുന്ന ദ്വീപിലേക്ക് പോകാം; കണ്ടിരിക്കണം ഇന്ത്യയിലെ ഈ ദ്വീപുകള്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയില്‍ ദ്വീപുകള്‍ക്ക് വലിയ പങ്കുണ്ട്

ലക്ഷദ്വീപ് മുതല്‍ നിരവധി ദ്വീപുകളാണ് അത്ഭുതങ്ങള്‍ നിറച്ച് സഞ്ചാരികളെ വരവേല്‍ക്കുന്നത്

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, രാജ്യത്തെ ഏറ്റവും മനോഹരമായ ചില ദ്വീപുകളെ പരിചയപ്പെടാം

സ്വരാജ് ദ്വീപ്

ആന്റമാനിലുള്ള സ്വരാജ് ദ്വീപ് ലോകത്തെ ഏറ്റവും മനോഹരമായ എലഫന്റ് ബീച്ച്, കാല പത്താര്‍, രാധ്‌നഗര്‍ തുടങ്ങിയ ബീച്ചുകളാല്‍ സുന്ദരമാണ്.

മജുലി

ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപുകളില്‍ ഒന്നാണ് അസമിലെ മജുലി ദ്വീപ്. ബ്രഹ്‌മപുത്ര നദിയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്

ലക്ഷദ്വീപ്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദ്വീപുകളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളതും സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ലക്ഷദ്വീപ് ആണ്

രാമേശ്വരം

രാജ്യത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന രാമേശ്വരം ഒരു പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്

ചോരാവോ ഐലന്‍ഡ്

ഉറപ്പായും കണ്ടിരിക്കേണ്ട കൂട്ടത്തില്‍ പ്രധാനമാണ് ഗോവയിലെ ചോരാവോ ദ്വീപ്. മണ്ഡോവി നദിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്

ബാരെന്‍

ആന്‍ഡമാനിലെ മറ്റൊരു പ്രധാന ദ്വീപാണ് ബരെന്‍. ഇന്ത്യയിലെ സജീവമായി നില്‍ക്കുന്ന ഒരേയോരു അഗ്നിപര്‍വതം ഈ ദ്വീപിലാണുള്ളത്