എന്റർടെയ്ൻമെന്റ് ഡെസ്ക്
നവംബറിൽ നെറ്റ് ഫ്ലിക്സിൽ കാണാവുന്ന ചില മികച്ച ചിത്രങ്ങളും ടിവി ഷോകളും ഇതാ
13 ഗോയിങ് ഓൺ 30
ഒരു അമേരിക്കൻ ഫാന്റസി ചിത്രമാണ് 13 ഗോയിങ് ഓൺ 30. തന്റെ പതിമൂന്നാം പിറന്നാളിന് ജെന്ന റിങ്ക് എന്ന പെൺകുട്ടി വിചിത്രമായ ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നു. ആഗ്രഹം പോലെതന്നെ ജെന്ന അടുത്ത ദിവസം എഴുന്നേൽക്കുന്നത് 30 വയസുള്ള ഒരു യുവതിയായിട്ടാണ്. മറ്റെല്ലാ ആഗ്രഹങ്ങളും സാധിച്ചെങ്കിലും ജീവിതത്തിലെ ഒരു സുപ്രധാന കാര്യം മാത്രം അവൾക്ക് അതോടെ നഷ്ടപ്പെടുന്നു. എന്താണത് ?
ദി റെയിൽവേ മെൻ
ആർ മാധവൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഒരു ഇന്ത്യൻ വെബ് സീരീസ് ആണ് ദി റെയിൽവേ മെൻ. ഭോപ്പാലിലെ വിഷ വാതക ചോർച്ചയിൽ പെട്ടവരെ രക്ഷിക്കാനായി ധീരരായ കുറച്ച് റെയിൽവേ ജീവനക്കാർ സ്വന്തം ജീവൻ പണയം വച്ച് തയാറാക്കുന്നതാണ് ചിത്രത്തിൽ കാണാവുന്നത്. നവംബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും.
ദി ക്രൗൺ സീസൺ 6 പാർട്ട് വൺ
എലിസബത്ത് രാജ്ഞിയുടെ ജീവിത ചരിത്രം പറയുന്ന പരമ്പരയാണ് ദി ക്രൗൺ. നവംബർ 16 മുതൽ ചിത്രം സ്ട്രീം ചെയ്യുന്നു.
സ്ക്വിഡ് ഗെയിം : ദി ചലഞ്ച്
സ്ക്വിഡ് ഗെയിം എന്ന യഥാർഥ ഷോയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തയാറാക്കിയിട്ടുള്ളതാണ് ഈ സീരീസ്. 456 മത്സരാർഥികൾ ഒരു വലിയ സമ്മാനത്തിനായി ഏറ്റെടുക്കുന്ന വെല്ലുവിളികളാണ് സീരീസ് അവതരിപ്പിക്കുന്നത്. ഈ മാസം 22 മുതൽ സ്ട്രീമിങ് ആരംഭിക്കും.
ഓൾ ദി ലൈറ്റ് വി ക്യന്നോട്ട് സീ
രണ്ടാം ലോക യുദ്ധം അവസാനിക്കാറായപ്പോൾ പിരിയേണ്ടി വന്ന അന്ധയായ ഒരു ഫ്രഞ്ച് പെൺകുട്ടിയുടെയും ഒരു ജർമൻ പട്ടാളക്കാരന്റെയും കഥയാണ് ഇവിടെ പറയുന്നത്. ആന്റണി ഫോറിന്റെ പുലിറ്റ്സർ സമ്മാനം നേടിയ ബെസ്റ്റ് സെല്ലർ നോവലിനെ അടിസ്ഥാനമാക്കിയുള്ള കഥയാണിത്. നവംബർ 2 മുതലാണ് സ്ട്രീമിങ് ആരംഭിക്കുക.
ദി കില്ലർ
അമേരിക്കൻ സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് ദി കില്ലർ. ആൻഡ്രൂ കെവിൻ വാക്കറുടെ തിരക്കഥയിൽ ഡേവിഡ് ഫിഞ്ചർ ആണ് സംവിധാനം. നവംബർ 10 ന് നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ആരംഭിക്കും.
ഹരികെയ്ൻ സീസൺ
ഒരു കൂട്ടം കൗമാരക്കാർ കനാലിൽ ഒഴുകി നടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. ഈ ഹീനമായ കൊലപാതകത്തിന് പിന്നിലെ സത്യങ്ങൾക്കൊപ്പം ഉരിത്തിരിയുന്ന മറ്റ് ചില സുപ്രധാന സംഗതികളാണ് കഥാതന്തു. ഇതിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.