ഉത്കണ്ഠ മുതല്‍ ബ്രെയിന്‍ ഫോഗ് വരെ; പോഷകക്കുറവ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

വെബ് ഡെസ്ക്

പോഷകാഹാരവും മാനസികാരോഗ്യവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്.

ശരിയായ പോഷകങ്ങളില്ലെങ്കില്‍ നിരവധി മാനസിക പ്രശ്‌നങ്ങള്‍ നമ്മളെ ബാധിക്കും

ഉത്കണ്ഠ

പോഷകങ്ങളുടെ കുറവ് മൂലം ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. മഗ്നീഷ്യം, ഒമേഗ-3, ഫാറ്റി ആസിഡ്, വിറ്റമിന്‍ ഡി എന്നിവയുടെ കുറവ് ഉത്കണ്ഠ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

ബ്രെയിന്‍ ഫോഗ്

ബ്രെയിന്‍ ഫോഗ് വന്നുകഴിഞ്ഞാല്‍, കാഴ്ച പ്രശ്‌നങ്ങള്‍, ഓര്‍മക്കുറവ്, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ സംഭവിക്കും. പോഷകക്കുറവ് മൂലവും ഇത് സംഭവിക്കാം.

ശ്രദ്ധക്കുറവ്

ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധക്കുറവ് എന്നിവയും പോഷകങ്ങളുടെ കുറവ് മൂലം സംഭവിച്ചേക്കാം.

നിങ്ങളുടെ കുട്ടികള്‍ക്ക് കൃത്യമായ പോഷകാഹാരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

തിരക്കുപിടിച്ച ജീവിതത്തില്‍ പോഷകക്കുറവ് കാര്യമാക്കാതെ അലയുമ്പോള്‍, നമ്മുടെ മാനസികാരോഗ്യം ദിനംപ്രതി താഴേക്ക് പോവുകയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

പോഷകക്കുറവിനൊപ്പം മദ്യപാനം, പുകവലി അടക്കമുള്ള ശീലങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യം കൂടുതല്‍ മോശമാകും

ചെറിയ ശ്രദ്ധ നല്‍കിയാല്‍ വിവിധതരം മാനസിക സമ്മര്‍ദങ്ങള്‍ അതിജീവിക്കുന്നതിന് സാധിക്കും